ഇന്ത്യയിലെ തിരഞ്ഞെടുത്ത സ്റ്റോറുകളിൽ ബ്രാൻഡിന്റെ പേര് PVMA എന്നാക്കി ആഗോള സ്പോർട്സ് ഉത്പന്ന നിർമാതാക്കളായ Puma. ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസ താരം ഒളിംപ്യൻ പി.വി. സിന്ധുവിനോടുള്ള ആദരസൂചകമായാണ് രാജ്യത്തെ നിരവധി സ്റ്റോറുകളുടെ പേര് കമ്പനി PVMA എന്നാക്കിയത്. പി.വി. സിന്ധുവുമായി പ്യൂമ ബഹുവർഷ ബ്രാൻഡ് പങ്കാളിത്ത കരാറിൽ ഏർപ്പെട്ടിരുന്നു. ഇതോടനുബന്ധിച്ചാണ് കമ്പനി സവിശേഷ റീബ്രാൻഡിങ് നടത്തിയത്.
ബാഡ്മിന്റൺ ഉത്പന്ന നിർമാണ രംഗത്തേക്കുള്ള പ്യൂമയുടെ സുപ്രധാന ചുവടുവെപ്പായിട്ടാണ് പി.വി. സിന്ധുവുമായുള്ള ബ്രാൻഡ് പങ്കാളിത്തവും റീബ്രാൻഡിങ്ങും കണക്കാക്കപ്പെടുന്നത്. ഒരു താരത്തിന്റെ പേരിൽ കമ്പനി റീബ്രാൻഡ് ചെയ്യുന്നത് അപൂർവങ്ങളിൽ അപൂർവമാണ്.
ഒരാഴ്ചയോളം ഇന്ത്യയിലെ നിരവധി പ്യൂമ ഔട്ട്ലെറ്റുകളിൽ PVMA എന്ന സൈനേജ് സ്ഥാപിച്ചിരുന്നു. ഇതിഹാസതാരത്തോടുള്ള ആദരവിന്റെ ഭാഗമായാണ് ഇത്തരത്തിൽ റീബ്രാൻഡിങ് നടത്തിയത് എന്ന് കമ്പനി പ്രതിനിധി അറിയിച്ചു.
ബ്രാൻഡ് പങ്കാളിത്ത കരാറിനെ തുടർന്ന് ബാഡ്മിന്റണുമായി ബന്ധപ്പെട്ട പ്രത്യേക ഫൂട്ട് വെയറുകൾ, അപ്പാരലുകൾ, ആക്സസറീസ് തുടങ്ങിയവ ബ്രാൻഡ് വിപണിയിലെത്തിക്കും.
Puma India partners with Olympic medalist PV Sindhu, marking its entry into badminton. The collaboration includes a high-performance badminton range and will debut at the India Open 2025.