ബെംഗളൂരു ബയോ ഇന്നൊവേഷൻ സെന്ററിലുണ്ടായ തീപിടിത്തത്തിൽ 140 കോടി രൂപയുടെ നാശനഷ്ടം. ഇലക്ട്രോണിക് സിറ്റിയിലുള്ള ബയോ ഇന്നൊവേഷൻ സെന്ററിലെ സ്റ്റാർട്ടപ്പ് ലാബിലാണ് തീപിടിത്തമുണ്ടായത്. അഗ്നിബാധയിൽ ഇന്നൊവേഷൻ സെന്ററിന്റെ രണ്ടാം നില പൂർണമായും കത്തിനശിച്ചു. ഒന്നാം നിലയിലും കാര്യമായ കേടുപാടുകളുണ്ട്.
രണ്ടാം നിലയിൽ സ്ഥിതി ചെയ്യുന്ന സ്റ്റാർട്ടപ്പ് ലാബിലെ അഗ്നിബാധ സമീപത്തുള്ള പതിനൊന്ന് ലാബുകളിലേക്ക് പടരുകയായിരുന്നു. ലാബിലെ ലായകം കൈകാര്യം ചെയ്യുന്നതിലുള്ള വീഴ്ചയാണ് തീപിടിത്തത്തിന് കാരണമായത്. കർണാടക ബയോടെക് ആൻഡ് ഇൻഫർമേഷൻ സർവീസിനു കീഴിൽ പത്ത് ഏക്കറിലായാണ് ബെംഗളൂരു ബയോ ഇന്നൊവേഷൻ സെന്റർ സ്ഥിതി ചെയ്യുന്നത്.
A devastating fire at the Bangalore Bio Incubation Center (BBC) on January 14 caused significant damage to infrastructure and startups. The blaze, fueled by mishandling of flammable chemicals, affected key facilities and led to heavy losses for incubated companies. Government support is underway to aid recovery.