ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള 2025ലെ ഹജ്ജ് കരാറിൽ ഇരുരാജ്യങ്ങളും കഴിഞ്ഞ ദിവസം ഒപ്പ് വെച്ചിരുന്നു. കരാറിനെ സ്വാഗതം ചെയ്യുന്നതായും കരാർ ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് സന്തോഷകരമായ വാർത്തയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു.
തീർത്ഥാടകർക്ക് മെച്ചപ്പെട്ട അനുഭവം ഉറപ്പാക്കാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഹജ്ജ് തീർഥാടനം വർധിപ്പിക്കാനുള്ള മോദിയുടെ പ്രതിബദ്ധത മാതൃകാപരമാണെന്നും അതിന് നന്ദി പറയുന്നതായും സൗദി ഹജ്ജ്-ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റാബിയ പറഞ്ഞു. ഹജ്ജ് മേഖലയിലെ പങ്കാളിത്തം ശക്തമാക്കുന്നത് രാജ്യത്തിനുള്ള ആദരമായി കാണുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയ്ക്കായി നേരത്തെ അനുവദിച്ച ഹജ്ജ് ക്വാട്ടയായ 1,75,025 തീർത്ഥാടകർ തന്നെ ഈ വർഷവും തുടരും. ജിദ്ദയിൽ നടന്ന ചങ്ങിൽ സൗദി ഹജ്ജ്-ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റാബിയ, ഇന്ത്യൻ പാർലിമെന്ററി ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
India and Saudi Arabia finalize the Haj agreement for 2025, allowing 1,75,025 Indian pilgrims to embark on this sacred journey to Mecca. The partnership ensures enhanced facilities and strengthens bilateral ties.