എല്ലാ ബിസിനസുകളിലും റീ-റൂട്ടിങ് ആവശ്യമാണെന്നും അല്ലെങ്കിൽ അവ വിജയിക്കില്ലെന്നും മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഒഒയുമായ കെ.ആർ. ബിജുമോൻ. സംരംഭം വിജയിക്കണമെങ്കിൽ സംരംഭകർ ബിസിനസ് തന്ത്രങ്ങൾ തുടർച്ചയായി പരിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെയിൻ സർവകലാശാല നടത്തുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ ‘ആഗോള വെല്ലുവിളികളെ സംരംഭകർ എങ്ങനെ നേരിടണം’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംരംഭകർക്ക് അവരുടെ സ്വപ്നങ്ങളെ പിന്തുടരുന്നതിന് നിരവധി വെല്ലുവിളികളുണ്ടെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു. ആദ്യ വെല്ലുവിളി വീട്ടിൽ നിന്നു തന്നെയാകും, അതിനെ തരണം ചെയ്ത് വിജയിക്കാൻ കഴിയണം. വരും വർഷങ്ങളിലെ സംരംഭങ്ങൾ എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന് ഇവൈ ഡയറക്ടർ ബിനു ശങ്കർ പറഞ്ഞു. സംരംഭകരാകാൻ ശ്രമിച്ച് പരാജയപ്പെടുന്നവരോട് സമൂഹം ദയ കാണിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
Muthoot Group COO K.R. Bijumon emphasizes the need for businesses to adapt and re-route for success at the Summit of Future 2025, alongside insights from Kerala Startup Mission CEO Anoop Ambika and EY Director Binu Shankar.