രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതി ഭവൻ. വിദേശ രാഷ്ട്ര തലവൻമാർ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യയിലെത്തുമ്പോൾ താമസിക്കുന്നതും ഇവിടെയാണ്. എന്നാൽ ചരിത്രത്തിൽ ആദ്യമായി രാഷ്ട്രപതി ഭവൻ ഒരു വിവാഹത്തിന് വേദിയാകാൻ പോവുകയാണ് എന്ന് ഓൺലെൻ മാധ്യമമായ ദ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF) ഉദ്യോഗസ്ഥയും രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പേർസണൽ സെക്യൂരിറ്റി ഓഫീസറുമായ പൂനം ഗുപ്തയ്ക്കാണ് രാഷ്ട്രപതി ഭവനിൽവെച്ച് വിവാഹം കഴിക്കാനുള്ള അപൂർവ ഭാഗ്യം. വിവാഹത്തിനായി രാഷ്ട്രപതിയുടെ അനുമതി ലഭിച്ചെന്നും രാഷ്ട്രപതി ഭവനിലെ മദർ തെരേസ ക്രൗൺ കോംപ്ലക്സിൽവെച്ച് വിവാഹം നടത്താൻ ഏർപ്പാടുകൾ പൂർത്തിയായെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.
നിലവിൽ സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റാണ് പൂനം ഗുപ്ത. ജമ്മു കശ്മീരിൽ ജോലി ചെയ്യുന്ന അസിസ്റ്റന്റ് കമാൻഡന്റ് അവനീഷ് കുമാറുമായി ഫെബ്രുവരി 12 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
For the first time, Rashtrapati Bhavan will host a wedding! CRPF officer Poonam Gupta, PSO of President Droupadi Murmu, will marry Assistant Commandant Awanish Kumar on February 12, 2025.