ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ രാമേശ്വരത്തെ പുതിയ പാമ്പൻ പാലം ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. ഫെബ്രുവരി രണ്ടാം വാരം പ്രധാനമന്ത്രി നരേന്ദ്ര മോഡി പാലം രാജ്യത്തിന് സമർപ്പിക്കും എന്നാണ് റെയിൽവേ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമായ പുതിയ പാമ്പൻ പാലത്തിന്റെ വിശേഷങ്ങൾ അറിയാം.
പഴയ പാമ്പൻ പാലത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് 2020ലാണ് പുതിയ പാലം നിർമാണം ആരംഭിച്ചത്. കപ്പലുകൾക്ക് കടന്നുപോകാൻ സാധിക്കുന്ന തരത്തിൽ ലംബമായി ഉയർത്താനാകുന്ന വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ആണ് പുതിയ പാമ്പൻ പാലത്തിന്റെ ഏറ്റവും വലിയ സവിശേഷത. രാജ്യത്ത് ഇത്തരത്തിലുള്ള വെർട്ടിക്കൽ ലിഫ്റ്റ് സൗകര്യമുള്ള ആദ്യ കടൽപ്പാലമാണിത്. 535 കോടി രൂപ ചിലവിട്ടാണ് പുതിയ പാമ്പൻ പാലം നിർമിച്ചിരിക്കുന്നത്.
റെയിൽ വികാസ് നിഗം ലിമിറ്റഡിനായിരുന്നു (RVNL) പാലത്തിന്റെ നിർമാണച്ചുമതല. നിലവിലുള്ള പാമ്പൻ പാലത്തിന് സമാന്തരമായി 2,070 കിലോ മീറ്റർ നീളത്തിൽ ചെറിയ വളവോടെയാണ് പുതിയ പാലം നിർമിച്ചിരിക്കുന്നത്. 18.3 മീറ്റർ വീതമുള്ള 99 സ്പാനുകളും 72.5 മീറ്ററ്റുള്ള നാവിഗേഷൻ സ്പാനുമാണ് പുതിയ പാലത്തിലുള്ളത്.
The new Pamban Bridge, India’s first vertical lift sea bridge, is set to be inaugurated in February by Prime Minister Narendra Modi. Built at a cost of Rs 535 crore, the bridge features 99 spans and a navigation span of 72.5 meters.