ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിങ്ങിന്റെ ഗോവയിലെ അവധിക്കാല വസതി ആഢംബരത്തിന്റേയും ശാന്തതയുടേയും സമന്വയമാണ്. ഗോവയിലെ മോർജിമിലെ മനോഹരമായ കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന വില്ലയുടെ പേര് കാസ സിങ് എന്നാണ്. യുവരാജിൻ്റെ ഐതിഹാസികമായ ക്രിക്കറ്റ് കരിയർ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് വില്ലയുടെ ഇന്റീരിയർ ചെയ്തിരിക്കുന്നത്. എഷിത മർവ രൂപകൽപന ചെയ്ത ആഢംബര വില്ലയുടെ ചുവരുകളും ഫർണിച്ചറുകളും വൈറ്റ്, ബ്ലൂ തീമിലാണ്.
![](https://channeliam.com/wp-content/uploads/2025/02/1654302-yuvraj-singh-indian-cric-1-1024x670.webp)
ഗോവയിലെ സൂര്യാസ്തമയങ്ങൾ ആസ്വദിച്ച് വിശ്രമിക്കാൻ അനുയോജ്യമായ രീതിയിലാണ് ബംഗ്ലാവിന്റെ ഡിസൈൻ. ലാവിഷായ സ്വിമ്മിങ് പൂൾ മുതൽ ക്രിക്കറ്റ് ഓർമകളുടെ ചിത്രങ്ങൾ വരെ സാൻഡോരിനി ബീച്ച് ഹൗസ് മാതൃകയിലുള്ള വില്ലയുടെ ഓരോ കോണും വ്യത്യസ്തതകൾ നിറഞ്ഞതാക്കുന്നു. ബൊഗേയ്ൻ വില്ലയും മറ്റ് ചെടുകളും കൊണ്ട് അലങ്കരിച്ച വിശാലമായ ടെറസുകളാണ് വില്ലയുടേത്. പുറംഭാഗത്തും നിരവധി ചെടികളും പൂക്കളും കൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.
![](https://channeliam.com/wp-content/uploads/2025/02/1654308-inside-cricket-airbnb-14-1024x683.webp)
റിപ്പോർട്ടുകൾ പ്രകാരം 20 കോടി രൂപയാണ് കാസ സിങ്ങിന്റെ ഏകദേശ മൂല്യം. ബംഗ്ലാവ് കാണാൻ ആഗ്രഹിക്കുന്നവർക്കും താമസിക്കാൻ ആഗ്രഹിക്കുന്നവർക്കുമായി യുവരാജ് സിങ് എയർബിഎൻബിയുമായി ചേർന്ന് 2022 മുതൽ അവസരമൊരുക്കിയിരുന്നു. യുവരാജിന്റെ ജഴ്സി നമ്പറിനെ ഓർമിപ്പിക്കുന്ന തരത്തിൽ ആദ്യകാലത്ത് 1212 രൂപയായിരുന്നു ഇവിടെ ഒരു രാത്രിക്കുള്ള ചാർജ്.
Discover Yuvraj Singh’s luxurious bungalow in Morjim, a serene coastal retreat with stunning Arabian Sea views, a lavish swimming pool, and elegant blue-and-white interiors inspired by Santorini. Enjoy gourmet dining, spacious sunlit bedrooms, and personalized cricket memorabilia in this exclusive luxury getaway.