പശ്ചിമ ബംഗാളിൽ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങി റിലയൻസ്. 2030ഓടെ സംസ്ഥാനത്ത് 50000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ഈ നിക്ഷേപ പദ്ധതികളിലൂടെ സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പേർക്ക് തൊഴിൽ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. എട്ടാമത് ബംഗാൾ ആഗോള നിക്ഷേപക ഉച്ചകോടിയിൽ (BGBS) സംസാരിക്കുകയായിരുന്നു അംബാനി.
![](https://channeliam.com/wp-content/uploads/2025/02/BGBS-Mamata-AmbaniV-4col-1024x576.webp)
കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ റിലയൻസ് ബംഗാളിൽ 50000 കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞു. ഇതിനു പുറമേയാണ് പുതിയ നിക്ഷേപം. റിലയൻസിന്റെ ബംഗാളിലെ നിക്ഷേപം ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇരട്ടിയാക്കുകയാണ് ലക്ഷ്യം.
![](https://channeliam.com/wp-content/uploads/2025/02/475855002_1170392761123115_52159-1024x683.jpg)
ഡിജിറ്റൽ സർവീസ്, ഗ്രീൻ എനെർജി, റീട്ടെയിൽ വിഭാഗങ്ങളിലാകും പുതിയ നിക്ഷേപങ്ങൾ വരികയെന്നും മുകേഷ് അംബാനി പറഞ്ഞു. ബംഗാളിന്റെ സമഗ്ര വികസനത്തിനായി റിലയൻസ് സഹകരിക്കുമെന്നും അതിന്റെ ഭാഗമായാണ് പുതിയ നിക്ഷേപ പദ്ധതിയെന്നും മുകേഷ് അമബാനി കൂട്ടിച്ചേർത്തു.
Mukesh Ambani announced a ₹50,000 crore investment in West Bengal at the Bengal Global Business Summit 2025, focusing on digital services, green energy, and retail, creating one lakh jobs.