ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതികൾക്കായി വമ്പൻ പ്രഖ്യാപനവുമായി കേരള ബജറ്റ്. ചെറുകിട വ്യവസായങ്ങൾക്ക് മാത്രമായി 254.93 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. ഇതിനു പുറമേ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കായി (MSME) ബജറ്റിൽ പ്രത്യേക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. 48.01 കോടി രൂപയുടെ പാക്കേജാണ് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കായി ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
![](https://channeliam.com/wp-content/uploads/2025/02/image-2025-02-07T142156.144-1024x576.webp)
കുടുംബശ്രീക്ക് 270 കോടി, ഫിഷറീസ് മേഖലയ്ക്ക് 275 കോടി, നാളികേര വികസനത്തിന് 72 കോടി, ഖാദി വ്യവസായത്തിന് 14.8 കോടി തുടങ്ങിയ പ്രഖ്യാപനങ്ങളും സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് കരുത്ത് പകരും. വയനാട് ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രൊജക്റ്റിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 3 കോടി രൂപയും തോട്ടം മേഖലയുടെ ഉന്നമനത്തിന് ആറ് കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതെല്ലാം സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് പ്രതീക്ഷ നൽകുന്നവയാണ്. പ്രതിസന്ധിയിൽ അകപ്പെട്ട എംഎസ്എംഇകൾ അടക്കമുള്ളവയുടെ ഉന്നമനത്തിന് 4 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
വ്യവസായ മേഖലയിൽ ആഗോള ഉയർച്ച ലക്ഷ്യം വെച്ചുള്ള നൂതന പദ്ധതികളാണ് കേരളം ആവിഷ്കരിക്കുക. വ്യവസായ മേഖലയ്ക്ക് മൊത്തത്തിൽ 1831 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ബഹുനില വ്യവസായ എസ്റ്റേറ്റുകളുടെ നിർമാണത്തിന് പ്രത്യേകമായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ വ്യവസായ പാർക്കുകളും പ്രദേശങ്ങളും വികസിപ്പിക്കും. ഇതിനായി 7.40 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
Kerala Budget 2025 allocates Rs 254.93 crore for small industries and Rs 48.01 crore for MSMEs, boosting rural enterprises and industrial growth.