2025 ഫോർബ്സ് ഇന്ത്യ 30 അണ്ടർ 30 പട്ടികയിൽ ഒന്നാമനായി കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് ഫ്യൂസെലേജ് ഇന്നൊവേഷൻസ് (Fuselage Innovations) സ്ഥാപകൻ. അഗ്രിടെക്ക് വിഭാഗത്തിലാണ് ഫ്യൂസെലേജ് ഇന്നൊവേഷൻസ് സ്ഥാപകൻ ദേവൻ ചന്ദ്രശേഖരൻ ജേതാവായത്. ഫ്യൂസെലേജ് ഇന്നൊവേഷൻസ് നൂതന സാങ്കേതിക വിദ്യയിലൂടെ കൃഷിയിടങ്ങളുടെ കാര്യക്ഷമത ഉയർത്തുന്നതിൽ വഹിച്ച പങ്കാണ് സ്റ്റാർട്ടപ്പ് സ്ഥാപകനായ ദേവൻ ചന്ദ്രശേഖരനെ അഗ്രിടെക്ക് വിഭാഗത്തിൽ ജേതാവാക്കിയത്.
![](https://channeliam.com/wp-content/uploads/2025/02/1738909160246.webp)
സാങ്കേതിക വിദ്യ, ധനകാര്യം, കല, കായികം എന്നിങ്ങനെ മുപ്പത് മേഖലകളിലെ മുപ്പത് വയസ്സിൽ താഴെയുള്ള മികച്ച സംരംഭകരേയും യുവാക്കളേയുമാണ് ഫോർബ്സ് 30 അണ്ടർ 30യിലൂടെ തിരഞ്ഞെടുത്തത്. 30 മേഖലകളിൽ അഗ്രിടെക്ക് വിഭാഗത്തിലാണ് ദേവൻ ചന്ദ്രശേഖരൻ ഒന്നാമതായത്. 2020ലാണ് ദേവൻ ചന്ദ്രശേഖരനും ദേവിക ചന്ദ്രശേഖരനും ചേർന്നാണ് ഫ്യൂസെലേജ് ഇന്നൊവേഷൻസ് സ്ഥാപിച്ചത്. കാർഷിക സാങ്കേതികവിദ്യ ഉത്പന്നങ്ങൾ, ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗം തുടങ്ങിയവയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്തിടെ പോളാർ ബെയർ സ്റ്റാർട്ടപ്പ് പിച്ചിംഗിന്റെ ഇന്ത്യൻ പതിപ്പിൽ ഫ്യൂസെലേജ് ഇന്നൊവേഷൻസ് ജേതാക്കളായിരുന്നു.
Devan Chandrasekharan, founder of Fuselage Innovations, has been featured in Forbes India 30 Under 30 for 2025. His agritech innovations using drones, AI, and IoT are revolutionizing farming.