ജീവനക്കാർക്ക് വമ്പൻ തുക ബോണസ് നൽകി ബി2ബി സാസ് സൊല്യൂഷൻസ് സേവന കമ്പനിയായ കോവൈ.കോ (Kovai.co). തമിഴ്നാട് കോയമ്പത്തൂർ ആസ്ഥാനമായുള്ള കോവൈ 14 കോടി രൂപയാണ് ജീവനക്കാർക്ക് ബോണസ് ആയി നൽകിയത്. 140 ജീവനക്കാർക്കായാണ് കമ്പനി വമ്പൻ തുക ബോണസ് നൽകിയിരിക്കുന്നത്.
![](https://channeliam.com/wp-content/uploads/2025/02/bloombergquint2025-02-06buzux3pc.webp)
2011ൽ ശരവണ കുമാർ എന്ന സംരംഭകനാണ് കോവൈ.കോ ആരംഭിച്ചത്. 14 വർഷങ്ങൾക്കിപ്പുറം ബബിസി, ബോയിങ്, ഷെൽ തുടങ്ങിയ ആഗോള ഭീമൻമാർ കോവൈയുടെ ഉപഭോക്താക്കളാണ്. കമ്പനി സ്ഥാപകനായ ശരവണ കുമാർ കോയമ്പത്തൂർ സ്വദേശിയാണ്. എന്നാൽ 25 വർഷത്തോളമായി യുകെയിലാണ് താമസം. പത്തു വർഷത്തിലധികം ഐടി രംഗത്തെ പ്രവർത്തന പരിചയത്തിനു ശേഷമാണ് ശരവണ കുമാർ സ്വന്തം സംരംഭം ആരംഭിച്ചത്.
ക്ലൗഡ് കോസ്റ്റ് ഒപ്റ്റിമൈസേഷനു വേണ്ടിയുള്ള ഉത്പന്ന സേവനങ്ങളാണ് കോവൈ പ്രധാനമായും നൽകുന്നത്. നൂറ് മില്യൺ ഡോളർ മൂല്യമുള്ള കമ്പനിയുടെ നിലവിലെ വാർഷിക വരുമാനം 15 മില്യൺ ഡോളറാണ്.
Kovai.co, a $100M AI-driven SaaS startup, rewards 140 employees with a ₹14 crore bonus, fulfilling its promise while scaling towards unicorn status.