കർണ്ണാടയിൽ ദീർഘകാല പദ്ധതികളിൽ നിക്ഷേപിക്കാൻ മഹീന്ദ്ര ഗ്രൂപ്പ് ഒരുങ്ങുന്നു. റിന്യൂവബിൾ എനർജി, എയ്റോസ്പേസ്, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് സെക്ടറുകളിൽ ആണ് നിക്ഷേപം നടത്തുക. ഏതാണ് 40,000 കോടി രൂപ നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഇൻവെസ്റ്റ് കർണ്ണാടക സമ്മിറ്റിലാണ് ആനന്ദ് മഹീന്ദ്ര വലിയ നിക്ഷേപ പ്രഖ്യാപനം നടത്തിയത്. കർണ്ണാടകയിൽ ദീർഘകാല പദ്ധതികളിൽ നിക്ഷേപിക്കാൻ സന്തോഷമേയുള്ളുവെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു.
![](https://channeliam.com/wp-content/uploads/2025/02/Poster-818x1024.webp)
മഹീന്ദ്രയുടെ പുനരുപയോഗ ഊർജ്ജ മേഖലയിൽ കർണ്ണാടക പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റിന്യൂബിൾ ഊർജ്ജ രംഗത്തെ മഹീന്ദ്രയുടെ കമ്പനിയായ Mahindra Susten (മഹീന്ദ്ര സസ്റ്റൻ) കർണ്ണാടകയിൽ 5 ഗിഗാവാട്ട് ശേഷിയുള്ള സോളാർ, ഹൈബ്രിഡ് പദ്ധതികൾ നിർമ്മിക്കുമെന്ന് ആനന്ദ് വ്യക്തമാക്കി. 8000-ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കർണ്ണാടകയിൽ ഇതിനകം മികവ് തെളിയിച്ച മഹീന്ദ്ര ഹോളിഡെയ്സ് കൂടുതൽ റിസോർട്ടുകൾ സംസ്ഥാനത്ത് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോസ്പിറ്റാലിറ്റി രംഗത്ത് 1000 കോടി നിക്ഷേപിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Mahindra Group to invest Rs 40,000 crore in Karnataka across renewable energy, aerospace, hospitality, and real estate, creating thousands of jobs.