ആഗോള തലത്തിൽ വിമാന യാത്രികരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും തിരക്കേറിയ പത്ത് വിമാനത്താവളങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
![](https://channeliam.com/wp-content/uploads/2025/02/freepik__the-style-is-candid-image-photography-with-natural__77297.jfif_-1024x701.webp)
1. ദുബായ് രാജ്യാന്തര വിമാനത്താവളം
ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബായ് രാജ്യാന്തര വിമാനത്താവളമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ദശലക്ഷ കണക്കിന് യാത്രക്കാരാണ് ദുബായ് എയർപോർട്ടിലൂടെ ഓരോ മാസവും യാത്ര ചെയ്യുന്നത്. 92.3 ദശലക്ഷം യാത്രക്കാരാണ് ദുബായ് എയർപോർട്ട് വഴി കഴിഞ്ഞ വർഷം യാത്ര ചെയ്തത്.
2. ലണ്ടൻ ഹീത്രു എയർപോർട്ട്
കഴിഞ്ഞ വർഷം 83.9 ദശലക്ഷം യാത്രക്കാർ യാത്ര ചെയ്ത ലണ്ടൻ ഹീത്രു വിമാനത്താവളമാണ് ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളം. ബ്രിട്ടീഷ് എയർവേസിന്റെ ആസ്ഥാനമാണ് എന്നതാണ് ഹീത്രു എയർപോർട്ടിൽ തിരക്കേറാൻ കാരണം.
3. സിയോൾ ഇഞ്ചിയോൺ എയർപോർട്ട്
ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിലെ ഇഞ്ചിയോൺ എയർപോർട്ട് വഴി 70 മില്യൺ പേരാണ് യാത്ര ചെയ്തത്. എഷ്യ, യൂറോപ്, അമേരിക്കൻ ഭൂഖണ്ഡങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളമാണിത്.
4. സിംഗപ്പൂർ ചാങ്കി അന്താരാഷ്ട്ര വിമാനത്താവളം
67.7 മില്യൺ യാത്രക്കാരാണ് ചാങ്കി വിമാനത്താവളം വഴി കഴിഞ്ഞ വർഷം കടന്നു പോയത്. എയർപോർട്ട് രൂപകൽപനയ്ക്കുള്ള നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ കരസ്ഥമാക്കിയ വിമാനത്താവളം കൂടിയാണിത്.
![](https://channeliam.com/wp-content/uploads/2025/02/freepik__the-style-is-candid-image-photography-with-natural__77296.jfif_-1024x701.webp)
5. ആംസ്റ്റർഡാം ഷിഫോൾ എയർപോർട്ട്
66.8 മില്യൺ യാത്രക്കാരുമായി ലോകത്തെ തിരക്കേറിയ അഞ്ചാമത്തെ വിമാനത്താവളമാണിത്. ഷിഫോൾ വിമാനത്താവളത്തിലെ ഷോപ്പിങ് അനുഭവും ഏറെ പേരുകേട്ടതാണ്.
6. ഹോങ്കോങ്ങ് അന്താരാഷ്ട്ര വിമാനത്താവളം
ഹോങ്കോങ്ങിലെ പ്രധാന വിമാനത്താവളമാണ് ചെക് ലാപ് കോക് ദ്വീപിലെ ഹോങ്കോങ്ങ് അന്താരാഷ്ട്ര വിമാനത്താവളം. 53.1 മില്യൺ യാത്രക്കാരാണ് കഴിഞ്ഞ വർഷം ഈ വിമാനത്താവളം വഴി കടന്നുപോയത്.
7. ഇസ്താംബൂൾ വിമാനത്താവളം
തുർക്കിയിലെ ഇസ്താംബൂൾ വിമാനത്താവളം ലോകത്തിലെ തന്നെ പ്രധാന ഏവിയേഷൻ കേന്ദ്രങ്ങളിൽ ഒന്നാണ്. നഗരത്തിൻ്റെ യൂറോപ്യൻ വശത്തുള്ള വിമാനത്താവളം യൂറോപ്പിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളം കൂടിയാണ്.
8. പാരീസ് ചാൾസ് ഡി ഗല്ലെ വിമാനത്താവളം
റോയ്സി വിമാനത്താവളം എന്നും അറിയപ്പെടുന്നു പാരീസ് ചാൾസ് ഡി ഗല്ലെ വിമാനത്താവളം ഫ്രാൻസിന്റെ തലസ്ഥാന നഗരമായ പാരീസിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമാണ്.
9. ബാങ്കോങ്ക് സുവർണ്ണഭൂമി വിമാനത്താവളം
തായ്ലന്റിലെ പ്രധാന വിമാനത്താവളമാണ് ബാങ്കോങ്ക് സുവർണ്ണഭൂമി വിമാനത്താവളം. വിനോദസഞ്ചാരത്തിനു പേരുകേട്ട ബാങ്കോങ്കിലേക്കുള്ള വിമാനസർവീസുകളും തിരക്കേറിയതാണ്.
10. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
ഖത്തറിൻറെ തലസ്ഥാനമായ ദോഹയിലെ പ്രധാന വിമാനത്താവളമാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ഏഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണിത്.
Discover the top 10 busiest airports in 2024 based on total airline capacity. From Dubai to Doha, these global hubs handle millions of passengers annually.