സുപ്രധാന റിയൽ എസ്റ്റേറ്റ് ഇടപാടിൽ മുംബൈയിൽ 423.38 കോടി രൂപയുടെ ഭൂമി ഏറ്റെടുത്ത് ബഹുരാഷ്ട്ര റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ ശോഭ ലിമിറ്റഡ് (Sobha Limited). ലാൻഡ്മാർക്ക് ഡെവലപ്പേർസുമായി ചേർന്ന് മുംബൈയിലെ പരേലിലുള്ള ജെർബായ് വാഡിയ റോഡിലാണ് ശോഭ ലിമിറ്റഡ് 2.11 ഏക്കർ ഭൂമി ഏറ്റെടുത്തിരിക്കുന്നത്.
![](https://channeliam.com/wp-content/uploads/2025/02/1625675681-6795.webp)
2025 ജനുവരി 23ന് ആയിരുന്നു കരാർ റജിസ്റ്റർ ചെയ്തത്. ശോഭ റിയാൽറ്റേർസിന്റെ ഭൂമി ഏറ്റെടുക്കൽ പ്രൈം സെൻട്രൽ മുംബൈ പ്രദേശത്തെ പ്രീമിയം റെസിഡൻഷ്യൽ, വാണിജ്യ ഇടങ്ങളുടെ പുനർവികസനത്തിലും വിപുലീകരണത്തിലും പ്രധാന ചുവടുവയ്പ്പാണെന്ന് റിയൽ എസ്റ്റേറ്റ് ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ സിആർഇ മാട്രിക്സ് പങ്കിട്ട ഡാറ്റ വിലയിരുത്തുന്നു.
![](https://channeliam.com/wp-content/uploads/2025/02/PNC_Menon_Chairman_Emeritus_Sobh-683x1024.jpg)
പ്രോപ്പർട്ടി റജിസ്ട്രേഷൻ രേഖകൾ പ്രകാരം രണ്ട് ഡെവലപ്പർമാരും വ്യത്യസ്ത ഓഹരികളാണ് നേടിയിരിക്കുന്നത്. ലാൻഡ്മാർക്ക് ഡെവലപ്പേഴ്സ് 212.05 കോടി രൂപ വിലമതിക്കുന്ന 10,953 ചതുരശ്ര മീറ്റർ ഫ്രീ-സെയിൽ ഘടകവും ശോഭ ലിമിറ്റഡ് 211.32 കോടി രൂപ വിലമതിക്കുന്ന 21,621.24 ചതുരശ്ര മീറ്റർ ഭൂമിയും ആണ് സ്വന്തമാക്കിയത്.
Landmark Developers and Sobha Ltd acquire a 2.11-acre land parcel in Parel, Mumbai, for Rs 423.38 crore, marking a major real estate milestone.