നൂറു വർഷം പിന്നിട്ട് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തൊഴിലാളി സഹകരണ സംഘങ്ങളിൽ ഒന്നായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS).

വാഗ്ഭടാനന്ദ ഗുരു സ്ഥാപിച്ച പരിഷ്കരണ പ്രസ്ഥാനമായ ആത്മവിദ്യാസംഘത്തിലെ തൊഴിലാളികളാണ് ഊരാളുങ്കൽ സൊസൈറ്റി സ്ഥാപിച്ചത്. തൊഴിലാളികളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനമായിരുന്നു ആത്മവിദ്യാസംഘം സ്ഥാപിക്കുമ്പോൾ വാഗ്ഭടാനന്ദന്റെ ലക്ഷ്യം.

നൂറ് വർഷങ്ങൾക്കിപ്പുറം ഇൻഡസ്ട്രീസ് ആൻഡ് യൂട്ടിലിറ്റീസ് വിഭാഗത്തിൽ ലോകത്തെ രണ്ടാമത്തെ സഹകരണ സ്ഥാപനവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രാഥമിക സഹകരണ സംഘങ്ങളിൽ ഒന്നുമാണ് ഊരാളുങ്കൽ.

1925ൽ ഊരാളുങ്കൽ തൊഴിലാളികൾ നാലണ വീതം എടുത്താണ് സഹകരണ സംഘം ആരംഭിച്ചത്. 925 രൂപയുടെ റോഡ് കരാറായിരുന്നു സംഘത്തിന്റെ ആദ്യ കരാർ. ആ എളിയ തുടക്കത്തിൽ നിന്നും ഇന്ന് 18000 തൊഴിലാളികളുള്ള വൻ പ്രസ്ഥാനമായി വളർന്ന യുഎൽസിസിഎസ് വൻകിട നിർമാണ് പ്രവർത്തനങ്ങളിൽ കോർപറേറ്റ് ഭീമൻമാരുമായി മത്സരിക്കുന്നു.

സഹകരണ സംഘത്തെ മുന്നിൽ നിന്ന് നയിച്ചവർക്കൊപ്പം തൊഴിലാളികളുടെ കഠിനാധ്വാനമാണ് ഈ വളർച്ചയ്ക്ക് പിന്നിലെന്ന് യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. പുതിയ സാങ്കേതിവിദ്യകൾ ഉപയോഗപ്പെടുത്തി സ്ഥാപനത്തെ ഇനിയും 100 വർഷം കൂടി മുന്നോട്ടു പോകാൻ പാകത്തിൽ പര്യാപ്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ 4700 കോടി രൂപയുടെ 800ഓളം നിർമാണ പ്രവർത്തനങ്ങളിലാണ് യുഎൽസിസിഎസ് ഏർപ്പെട്ടിരിക്കുന്നത്.
Uralungal Labour Contract Co-operative Society (ULCCS), one of Asia’s largest cooperatives, has grown from a humble beginning in 1925 to managing ₹4,700 crore projects today.