ലോകപ്രശസ്ത ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ഇന്ത്യയിൽ നിർമ്മാണ പ്ലാന്റിന് ഭൂമി തേടുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, മഹാരാഷ്ട്രയ്ക്കാണ് സാധ്യതയെന്നാണ് സൂചന.

ഇന്ത്യയിൽ വാഹന നിർമ്മാണം ആരംഭിക്കാനുള്ള ടെസ്ലയുടെ നീക്കം വലിയ മാറ്റമുണ്ടാക്കും. ഇതോടെ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ലഭ്യത വർദ്ധിക്കുകയും നിക്ഷേപ സാധ്യതകൾ ഉയരുകയും ചെയ്യും.
മുൻപ് ടെസ്ല കർണാടകയിലുള്പ്പെടെ വിവിധ സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും, ഇപ്പോൾ മഹാരാഷ്ട്രയാണ് മുൻപന്തിയിലെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള ടെസ്ലയുടെ ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുമെന്നാണ് പ്രതീക്ഷ.
മസ്ക് , പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ആഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ടെസ്ലയുടെ ഈ നീക്കം. ഇന്ത്യയിൽ ടെസ്ലയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി വിവിധ തസ്തികകളിലേക്ക് ആളുകളെ വിളിച്ചിരുന്നു.

പൂനെയിലെ ചാകൻ, ചിഖലി എന്നിവിടങ്ങളിൽ ആണ് സാധ്യതയുള്ളത്. നിലവിൽ മേഴ്സിഡസ്-ബെൻസ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര & മഹീന്ദ്ര, ഫോക്സ്വാഗൺ, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളുടെ നിർമ്മാണ കേന്ദ്രമാണ് ചാകൻ.
ടാറ്റ മോട്ടോഴ്സിലെ മുൻനിര പ്രതിഭകളെ നിയമിക്കുന്നതിനും ടെസ്ല ശ്രമിക്കുന്നുണ്ട്. പ്രശാന്ത് മേനോൻ, ടെസ്ലയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് പ്രധാന പങ്ക് വഹിക്കും.
2021-ൽ, ടെസ്ല ഇന്ത്യയിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും, ഉയർന്ന ഇറക്കുമതി തീരുവകൾ കാരണം പദ്ധതി നിർത്തിവെച്ചിരുന്നു. ഇപ്പോൾ, ടെസ്ല ഇന്ത്യയിൽ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
മുംബൈയിലെ ബാന്ദ്ര കുർളാ കോംപ്ലക്സിലും ഡൽഹിയിലെ എയറോസിറ്റിയിലും ടെസ്ല ഷോറൂമുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. ഈ ഷോറൂമുകൾ ഏകദേശം 5,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളവയാണ്.
മുംബൈയിലും ഡൽഹിയിലും വിവിധ തസ്തികകളിൽ 13 ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയിൽ സ്റ്റോർ മാനേജർ, ഡെലിവറി ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ് തുടങ്ങിയവ ഉൾപ്പെടുന്നു.
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി വളർച്ചയുടെ ഘട്ടത്തിലാണ്. നിലവിൽ ടാറ്റ മോട്ടോഴ്സ് ആണ് ഇ-വിപണിയിൽ മുൻനിരയിലുള്ളത്.. 2023-ൽ, ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിലെ മൊത്തം കാർ വിൽപ്പനയുടെ 2% മാത്രമാണ്. 2030 ഓടെ ഇത് 30% ആക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
ടെസ്ലയുടെ ഇന്ത്യയിലെ പ്രവേശനം, രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് സാധ്യത.
Tesla is exploring Maharashtra for its electric vehicle plant, considering Pune’s strong automotive ecosystem. The company is in talks with state officials while hiring for key roles in Mumbai and Delhi, signaling expansion