ആരോഗ്യ സംരക്ഷണ രംഗത്തെ സാന്നിദ്ധ്യം വിപുലീകരിക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് കൂട്ടായ്മയായ ടാറ്റ ഗ്രൂപ്പ് (Tata Group). ഇതിന്റെ ഭാഗമായി മുംബൈ ബ്രീച്ച് കാൻഡി (Breach Candy) ഹോസ്പിറ്റലിൽ ടാറ്റ 500 കോടി രൂപ നിക്ഷേപിക്കും. ഇതോടെ മുംബൈയിലെ ആഢംബര സൗകര്യങ്ങളുള്ള മൾട്ടി സ്പെഷ്യാൽറ്റി ആശുപത്രി ടാറ്റയുടെ നിയന്ത്രണത്തിലാകും.

ഈ നിക്ഷേപത്തോടെ ടാറ്റ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഏറ്റവുമധികം ഫണ്ടിങ് ഉള്ള കമ്പനിയാകും. പതിനാലംഗ ആശുപത്രി ട്രസ്റ്റി ബോർഡിൽ മൂന്ന് അംഗങ്ങളെ കൊണ്ടു വരാനും ടാറ്റയ്ക്ക് ഇതിലൂടെ സാധിക്കും. ഇതിന്റെ ഭാഗമായി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ 2025 ഒക്ടോബർ മുതൽ ബ്രീച്ച് കാൻഡി ഹോസ്പിറ്റൽ ചെയർമാനാകും. ഇപ്പോഴത്തെ ചെയർമാൻ ദീപക് പരേഖിന് പകരമാണ് ചന്ദ്രശേഖരൻ ആ സ്ഥാനത്തേക്ക് എത്തുക.

എന്നാൽ ഹോസ്പിറ്റലിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ബ്രീച്ച് കാൻഡി എന്ന പേര് നിലനിർത്തി ബ്രീച്ച് കാൻഡി, എ ടാറ്റ സൺസ് അസോസിയേറ്റ് (Breach Candy, a Tata Sons associate) എന്നായിരിക്കും ആശുപത്രിയുടെ പേര് എന്നാണ് പ്രാഥമിക വിവരം. മുംബൈയിലെ അതിസമ്പന്നർക്ക സേവനം നൽകുന്ന ആശുപത്രിയാണ് ബ്രീച്ച് കാൻഡി. ടാറ്റയുടെ ഫണ്ടിങ്ങിലൂടെ ആശുപത്രി അടിസ്ഥാന സൗകര്യങ്ങളുടേെ കാര്യത്തിലും സാങ്കേതിക പുരോഗതിയിലും ലോകോത്തര നിലവാരത്തിലേക്ക് മാറും എന്നാണ് വിലയിരുത്തൽ.
Tata Group invests ₹500 crore in Breach Candy Hospital, strengthening its role in Mumbai’s healthcare sector. N Chandrasekaran will become the hospital trust’s chairman from October 1, 2025