യുഎഇ ഗോൾഡൻ വിസ മാതൃകയിൽ ഗോൾഡ് കാർഡ് വിസയുമായി യുഎസ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് നിലവിലുള്ള ഇബി-5 ഇമിഗ്രന്റ് ഇൻവെസ്റ്റർ പ്രോഗ്രാമിന് പകരം യുഎസ് പൗരത്വത്തിന് ഗോൾഡ് കാർഡ് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പരമ്പരാഗത ഗ്രീൻ കാർഡിന്റെ പരിഷ്കരിച്ച പതിപ്പായ പുതിയ ഗോൾഡ് വിസയ്ക്ക് 5 മില്യൺ ഡോളർ അഥവാ 43.5 കോടി രൂപയാണ് ചിലവ് വരിക. ഗോൾഡ് കാർഡിനായി അപേക്ഷിക്കുന്നവർ സമ്പന്നരും ഒട്ടേറെ പേർക്ക് തൊഴിൽ നൽകുന്നവരും ആയിരിക്കുമെന്ന് ട്രംപ് പറഞ്ഞു. യുഎസ് കുടിയേറ്റ നയത്തിലെ സുപ്രധാന മാറ്റമായാണ് തീരുമാനം വിലയിരുത്തപ്പെടുന്നത്.

അതേ സമയം ട്രംപിന്റെ പ്രഖ്യാപനം യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിലെ ഉയർന്ന ആസ്തിയുള്ളവരും യുഎസ്സിൽ താമസക്കാരാകാൻ ആഗ്രഹിക്കുന്നവരുമായ വ്യക്തികളെ എങ്ങനെ ബാധിക്കും എന്ന് വിശകലനം ചെയ്യുകയാണ് യുഎഇ മാധ്യമമായ ഖലീജ് ടൈംസ്. 800000 ഡോളർ നിക്ഷേപിച്ച് വിദേശ നിക്ഷേപകർക്ക് ഗ്രീൻ കാർഡ് നേടാൻ അനുവദിച്ചിരുന്ന EB-5 പ്രോഗ്രാം ഇതോടെ പൂർണ്ണമായും നിർത്തലാക്കാൻ ഒരുങ്ങുകയാണ് യുഎസ്. പുതിയ ഗോൾഡ് കാർഡ് സ്കീം പ്രകാരം വ്യക്തികൾ നിക്ഷേപ വരുമാനമോ തൊഴിൽ സൃഷ്ടിക്കൽ ആവശ്യകതകളോ തിരികെ ലഭിക്കാതെ 5 മില്യൺ ഡോളർ ഫീസ് നേരിട്ട് യുഎസ് സർക്കാരിന് നൽകേണ്ടിവരും.

യുഎഇയിലും മിഡിൽ ഈസ്റ്റിലും ഉടനീളമുള്ള ഉയർന്ന ആസ്തികളുള്ള വ്യക്തികൾക്ക് ഈ നയമാറ്റം നിർണായകമാണെന്ന് ഖലീജ് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ലോകോത്തര വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ബിസിനസ് അവസരങ്ങൾ എന്നിവയിലേക്ക് പ്രവേശനം നൽകിക്കൊണ്ട് തങ്ങളുടെ കുടുംബങ്ങൾക്ക് യുഎസ് റെസിഡൻസി തേടുന്ന യുഎഇ ആസ്ഥാനമായുള്ള നിക്ഷേപകർക്ക് EB-5 പ്രോഗ്രാം ഏറെ ഉപയോഗപ്രദമായിരുന്നു. പുതിയ ഗോൾഡ് കാർഡിന്റെ വരവോടെ ഇതെല്ലാം ഇല്ലാതാകും.
The US EB-5 program faces potential elimination as Donald Trump proposes a $5M ‘Gold Card’ visa, impacting UAE investors. Experts advise urgent action.