വൻതാര (Vantara) വന്യമൃഗ പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗുജറാത്തിലെ ജാംനഗറിൽ അനന്ത് അംബാനിയുടെ നേതൃത്വത്തിൽ റിലയൻസ് നടത്തുന്ന മൃഗപരിപാലന കേന്ദ്രമാണ് വൻതാര.

3500 ഏക്കറിലേറെ വിസ്തൃതിയിലുള്ള വൻതാര 2000 സ്പീഷ്യസുകളുടേയും വംശനാശം നേരിടുന്ന 1.5 ലക്ഷത്തിലധികം മൃഗങ്ങളുടേയും ആവാസ കേന്ദ്രമാണ്. ലോകത്തിലെതന്നെ ഏറ്റവും വലിയ മൃഗപരിപാലന കേന്ദ്രമായാണ് വൻതാര അറിയപ്പെടുന്നത്.

പ്രതിബദ്ധത, അനുകമ്പ, ശാസ്ത്രീയ മികവ് എന്നിവയുടെ തെളിവാണ് വൻതാര വന്യജീവി റെസ്ക്യൂ പുനരധിവാസ കേന്ദ്രം. 2400ലധികം ജീവനക്കാരാണ് കേന്ദ്രത്തിലുള്ളത്. ഏഷ്യൻ സിംഹങ്ങൾ, പുള്ളിപ്പുലികൾ, കാണ്ടാമൃഗങ്ങൾ, ആനകൾ തുടങ്ങി രണ്ടായിരത്തിലധികം ഇനങ്ങളെ വൻതാര ഉൾക്കൊള്ളുന്നു.

വൻതാരയുടെ ഉദ്ഘാടനത്തിനു ശേഷം പ്രധാനമന്ത്രി വനത്തിനുള്ളിലൂടെ സഫാരിയും ആധുനിക സൗകര്യങ്ങളുള്ള മൃഗാശുപത്രിയിൽ സന്ദർശനവും നടത്തി. വിൻതാരയിലെ മൃഗങ്ങൾക്കൊപ്പം സമയം ചിലവിടുന്ന മോഡിയുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നുണ്ട്. വന്യജീവികളെ സംരക്ഷിക്കുന്നത് ഇന്ത്യൻ പാരമ്പര്യത്തിന്റെ ഘടകമാണെന്ന് മോഡി പറഞ്ഞു.
PM Narendra Modi visited Vantara, a 3,000-acre wildlife rescue centre in Gujarat, housing over 1.5 lakh rescued animals. Led by Anant Ambani, Vantara focuses on conservation and rehabilitation.