സംരംഭകത്വം എന്നത് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും മനോഹരമായ അനുഭവം സമ്മാനിക്കുന്ന പ്രക്രിയയാണെന്ന് സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് എംഡി പർവീൻ ഹഫീസ്. ബിസിനസ് എന്നത് പണം മാത്രം കേന്ദ്രീകരിച്ചാകരുത്. പണം മാത്രം കേന്ദ്രീകരിക്കുമ്പോൾ നമുക്ക് സന്തോഷം ലഭിക്കില്ല. മറിച്ച് പുതുതായി ഓരോ കാര്യങ്ങൾ പഠിച്ചുകൊണ്ടേ ഇരിക്കാനുള്ള ഒരു വഴിയായി ബിസിനസ്സിനെ കാണാനാകണമെന്നും ചാനൽ അയാം സിഇഒ നിഷ കൃഷ്ണനുമായുള്ള പ്രത്യേക അഭിമുഖത്തിൽ അവർ പറഞ്ഞു.

ഒരു ഹോസ്പിറ്റൽ നടത്തിക്കൊണ്ടുപോകുക എന്നത് ഒരു ടൈം ബോംബിനു മുകളിൽ ഇരിക്കുന്നതിനു സമാനമാണ്. പക്ഷേ അത് മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു വഴി എന്ന നിലയ്ക്ക് ചെയ്യുമ്പോൾ നമുക്കതിലും സന്തോഷം കണ്ടെത്താനാകും. ഈയൊരു സ്പിരിറ്റ് ആണ് സൺറൈസിന്റെ സവിശേഷത. മറ്റുള്ളവരോട് മത്സരിക്കുകയല്ല ബിസിനസ്സിൽ ചെയ്യേണ്ടത്, മറിച്ച് നമ്മൾ സ്വയം സ്മാർട്ട് ആയിരിക്കുകയാണ്. സൺറൈസ് ഒന്നോ രണ്ടോ വ്യക്തികൾ നടത്തുന്ന സ്ഥാപനമല്ല. 2000ത്തിലധികം ജീവനക്കാരാണ് സൺറൈസിന്റെ ഊർജം. അതാത് രംഗത്തെ വിദഗ്ധർ ആ ഊർജത്തിനു കരുത്ത് കൂട്ടുന്നതായും പർവീൻ പറഞ്ഞു.

മലബാറിലെ തികച്ചും പ്രോഗ്രസീവായ ഒരു മുസ്ലീം ഫാമിലിയിൽ നിന്ന് വരുന്ന പർവ്വീൺ വിവാഹം ചെയ്തത് പ്രശസ്ത ഗൈനകോളജിസ്റ്റും ലാപ്രോസ്കോപിക് സർജനുമായ ഡോ. ഹാഫിസ് റഹ്മാനെയാണ് (Dr. Hafeez Rahman | Gynaecologist and Laparoscopic Surgeon). തീർച്ഛയായും കുടുംബത്തിന്റെ ശക്തമായ ഒരു പിന്തുണ കൊണ്ടാണ് വളരെ കറേജായി, ബോൾഡായി സമൂഹത്തിന്റെ മുൻധാരയിൽ നിന്ന് ഒരു ഹോസ്പിറ്റൽ സംരംഭത്തെ പർവീൺ നയിക്കുന്നത്. അത് മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും ഭർത്താവിന്റേയും പിന്തുണ കൊണ്ടാണെന്ന് പർവീൺ വ്യക്തമാക്കുന്നു. സ്വന്തം സ്വപ്നങ്ങളെ ചേയ്സ് ചെയ്യാൻ ഫാമിലിയുടെ ആകെ ആവോളം പിന്തുണ കിട്ടിയിരുന്നതായി പർവീൺ പറയും. ആ സപ്പോർട്ടാണ് പർവ്വീണിനെ ഇന്ന് കാണുന്ന സംരംഭകയായ പർവീൺ ഹഫീസാക്കി മാറ്റിയത്.

ഒരു ‘പീപ്പിൾസ് പേർസൺ’ ആയിരിക്കുക എന്നത് ഹെൽത്ത് കെയർ രംഗത്ത് പ്രധാനമാണ്. അമ്മ, ഭാര്യ, സഹോദരി എന്നതിന്റഎയൊക്കം ആകെത്തുകയാണ് സ്ത്രീ. അതിന്റെ കൂടെയാണ് സംരംഭക എന്ന നിലയിലുമുള്ള പ്രവർത്തനം. ഇതിലെല്ലാം പീപ്പിൾസ് പേർസൺ എന്ന സവിശേഷത ഗുണം ചെയ്തു. ആളുകളെ സന്തോഷിപ്പിക്കുന്നതിൽ എക്കാലത്തും സ്വയം ആനന്ദം കണ്ടെത്തിയിരുന്നു. ജീവിതത്തിന്റെ എല്ലാ തുറകളിലും ഈ സമീപനമാണ് നയിക്കുന്നതെന്നും അവർ വ്യക്തമാക്കി.

ചെന്നെയിൽ ജനിച്ച് അവിടെ വളർന്ന പർവീണിന്റെ സ്കൂൾ പഠനം കണ്ണൂരിലായിരുന്നു. കണ്ണൂർ എസ്.എൻ കോളേജിൽ ഫസ്റ്റ് ഇയർ ഡിഗ്രി പഠിക്കുമ്പോ തന്നെ ട്രാവൽ ഏജൻസി സംരംഭത്തിന്റെ ഭാഗമായി. അങ്ങനെ ടീനേജ് കാലത്ത് പോലും കടന്നുപോയത് എൻട്രപ്രണർ മൈൻഡ് സെറ്റിലൂടെയാണ്. അത്രമാത്രം ആക്റ്റീവ് ലീഡറാണ് പർവീൺ, ഫാമിലിയിലും പ്രൊഫഷനിലും.

പത്ത് വർഷത്തോളം ചെന്നൈയിൽ പഠിച്ചത് ജീവിതത്തിന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയതായി പർവീൺ പറയുന്നു. പിന്നീട് കണ്ണൂരിലേക്ക് വന്നു. ലാംഗേജ് സ്കിൽസും റീഡിങ് ഹാബിറ്റുമെല്ലാം കുട്ടിക്കാലം തൊട്ടുതന്നെ കൂടെയുണ്ടായി. ജീവിതത്തിൽ എന്തെങ്കിലും ആയിത്തീരണമെന്നുള്ള ലക്ഷ്യബോധം കുട്ടിക്കാലം മുതൽ തന്നെ ഉണ്ടായിരുന്നു. ആ ലക്ഷ്യബോധത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങളാണ് സൺറൈസ് വളർച്ചയുടെ പടവുകൾ താണ്ടുമ്പോഴും സഹായകരമായത്. ആരോഗ്യ രംഗത്തെ എല്ലാ മേഖലയിലും മികച്ചത് നൽകുകയാണ് സൺറൈസിന്റെ ലക്ഷ്യം. രോഗികളെ പരമാവധി വേദനിപ്പിക്കാത്ത തരത്തിലുള്ള ചികിത്സാരീതിക്കാണ് സൺറൈസ് പ്രാധാന്യം നൽകുന്നതെന്നും പർവീൻ കൂട്ടിച്ചേർത്തു.

ഒരു ഹോസ്പിറ്റൽ ഇൻഡസ്ട്രിയെ, അതിന്റെ അമരത്ത് നിന്ന് നയിക്കുക എന്ന് പറയുന്നത്, എളുപ്പമല്ല. അമ്പതോളം മെഡിക്കൽ ഡിപ്പാർട്ട്മെന്റസും സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റ്സും. അത് മാനേജ് ചെയ്യാനാകുന്നു എന്നതാണ് സംരഭക എന്ന നിലയിൽ പർവീൺ ഹഫീസ്, പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് റോൾ മോഡലാകുന്നത്.

ലോകത്ത് ഇന്ന് ഏറ്രവും കൂടുതൽ ഇന്നവേഷനും ഇൻവെസ്റ്റ്മെന്റും നടക്കുന്നത്, ഹെൽത്ത് കെയറിലാണ്. കേരളത്തിൽ നിന്ന് ലോകത്തേക്ക് വളരാൻ ഊർജ്ജമുള്ള ബ്രാൻഡായി സൺറൈസ് മാറിയത് പർവീണിന്റെ സംരംഭക മികവ് കൊണ്ടാണ്. 5 പേരിൽ തുടങ്ങി, 3000-ത്തോളം എംപ്ലോയിസുള്ള ഒരു വലിയ ഹെൽത്ത് കെയർ ബിസിനസ്സിലേക്ക് സൺറൈസ് വളർന്നു നിൽക്കുന്നത് അതിന്റെ തെളിവാണ്. ഒരു വുമൺ എൻട്രപ്രണറെന്ന നിലയിൽ ഇത്രയും വർഷങ്ങൾ. അതും മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഇൻഡസ്ട്രിയിൽ. സമൂഹത്തിന്റെ ചില കാലഹരണപ്പെട്ട സങ്കൽപ്പങ്ങളെ പൊരുതി തോൽപ്പിച്ചുകൊണ്ടാണ് തലയെടുപ്പോടെ പർവീൺ സൺറൈസിനെ നയിക്കുന്നത്!
Discover Parveen Hafeez’s inspiring journey as the Managing Director of Sunrise Hospital, her leadership in healthcare, and her impact on medical tourism in India.