ഗർഭ കാല-വാർധക്യ കാല-ശിശു പരിചരണം മുതൽ ഫെനി നിർമാണം വരെ വനിതകൾക്കൊരുക്കി സഹകരണ വകുപ്പ്. ഇതിനുള്ള തൊഴിൽ വൈദഗ്ധ്യവും തൊഴിലവസരങ്ങളും വകുപ്പ് കണ്ടെത്തി നൽകും.

കേരളത്തിലെ കാര്‍ഷിക കാലാവസ്ഥാ വൈവിധ്യം പരിഗണിച്ച് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതടക്കം വനിതകൾക്ക് പ്രാധാന്യം നൽകുന്ന വിവിധ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുകയാണ് സംസ്ഥാന സഹകരണവകുപ്പ്.
സംസ്ഥാന സഹകരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സംഘങ്ങളുടെ അപെക്സ് സ്ഥാപനമായ കേരള വനിതാഫെഡിന്‍റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സഖി പദ്ധതിയിലൂടെ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചു, ഇതിലൂടെ സ്ത്രീകളില്‍ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കുക, മുഴുവന്‍ സമയ -പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയാണ് ലക്ഷ്യം വയ്ക്കുന്നത് . ആയുഷ് വകുപ്പുമായി സഹകരിച്ച് ഗര്‍ഭകാല ശുശ്രൂഷ, നവജാത ശിശുക്കളുടെ പരിചരണം, വാര്‍ധക്യകാല പരിചരണം എന്നിവക്കും വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കാൻ സഖി പദ്ധതി വിഭാവനം ചെയ്യുന്നു.

മലബാര്‍ പ്രദേശത്ത് സുലഭമായി ലഭിക്കുന്ന കശുമാങ്ങ ഉപയോഗിച്ച് സഹകരണ സംഘങ്ങള്‍ ഫെനി ഉല്പ്പാദിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഇതിന്റെ വിവിധ ഘട്ടങ്ങളിലും വനിതകൾക്ക് മുൻഗണയും തൊഴിൽ പരിശീലനവും ഉറപ്പാക്കും.
കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കശുമാങ്ങയില്‍ നിന്നും 16 ലക്ഷം ലിറ്റര്‍ ഫെനി ഒരു വര്‍ഷം ഉല്പ്പാദിപ്പിക്കാന്‍ സാധിക്കും. നിലവില്‍ ഒരു ലിറ്റര്‍ ഫെനിക്ക് 850 മുതല്‍ 1000 രൂപ വരെ വിലയുണ്ട്. ഇപ്രകാരം ഒരു വര്‍ഷം 160.00 കോടി രൂപ വരവ് ഉണ്ടാക്കുന്നതിന് സാധിക്കും എന്നാണ് സഹകരണ വകുപ്പിന്റെ വിലയിരുത്തൽ . കര്‍ഷകരെ സ്വയം പര്യാപ്തരാക്കുന്നതിനുള്ള ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുളളത്.
സംസ്ഥാന കേരള പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്‍ ആയുര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ നവീകരണത്തിനായി ഒരു പുനരുദ്ധാരണ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുവാനും സഹകരണ വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. .
Kerala Vanithafed’s Sakhi scheme offers free job training for women, focusing on prenatal care, newborn care, elderly care, and Feni production. The initiative aims to enhance job skills and create employment opportunities.