അൾട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയർന്നതായി കണ്ടെത്തിയതിനെ തുടർന്ന് പാലക്കാട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പാലക്കാട്, മലപ്പുറം ജില്ലകൾക്കായി തൃത്താല, പൊന്നാനി എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അൾട്രാവയലറ്റ് (UV) മീറ്ററുകൾ പരിശോധിച്ചപ്പോൾ ജില്ലയിലെ അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് 11 എന്ന് രേഖപ്പെടുത്തിയതായി ദുരന്ത നിവാരണ അതോറിറ്റി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് ചർമ്മരോഗങ്ങൾ, നേത്രരോഗങ്ങൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ജില്ലയിൽ രാവിലെ 10നും ഉച്ചകഴിഞ്ഞ് 3നും ഇടയിലാണ് ഏറ്റവും ഉയർന്ന യുവി തോത് രേഖപ്പെടുത്തിയത്. ഈ സമയങ്ങളിൽ
ദീർഘനേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിൽ ഏർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ രോഗമുള്ളവർ, നേത്രരോഗമുള്ളവർ, കാൻസർ രോഗികൾ, ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ളവർ എന്നിവർ ജാഗ്രത പുലർത്തണം.
A red alert has been issued in Palakkad district due to very high UV radiation levels, reaching 11 on the UV index. Too much exposure can cause skin and eye problems, so people should avoid direct sunlight from 10 AM to 3 PM. Extra care is advised for outdoor workers, fishermen, bikers, tourists, and those with health issues.