ശ്രീലങ്കയിൽ പുതിയ പാസഞ്ചർ വാഹനങ്ങൾ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. ഡിമോയുമായി (DIMO) സഹകരിച്ചാണ് ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ (ICE) വാഹനങ്ങളും ടാറ്റ പഞ്ച്, നെക്‌സോൺ, കർവ്വ് എസ്‌യുവികൾ, Tiago ഉൾപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളും (EV) ടാറ്റ ശ്രീലങ്കയിൽ പുറത്തിറക്കിയിരിക്കുന്നത്.

ടാറ്റയുടെ അന്താരാഷ്ട്ര ബിസിനസ് തന്ത്രത്തിലെ പുതിയ അധ്യായം എന്നാണ് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഇന്റർനാഷണൽ ബിസിനസ് മേധാവി യാഷ് ഖണ്ഡേൽവാൾ ലോഞ്ചിനെ വിശേഷിപ്പിച്ചത്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ ഇതിനകം അവതരിപ്പിച്ച Tiago.evൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് ടാറ്റയുടെ ശ്രീലങ്കാ പ്രവേശനം. ഡിസൈൻ, സവിശേഷതകൾ, സുരക്ഷ, വിൽപ്പനാനന്തര പിന്തുണ എന്നിവ സംയോജിപ്പിച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Tata Motors, in collaboration with DIMO, launches a new range of ICE and EV passenger vehicles in Sri Lanka, reinforcing its commitment to sustainable mobility.