കാലങ്ങളായി ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരങ്ങളാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്ലിയും. അതുകൊണ്ടുതന്നെ ഇരുവരുടേയും ആസ്തി സംബന്ധിച്ച വാർത്തകളും ആരാധകരുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്.

ലൈവ് മിന്റിന്റെ കണക്കുപ്രകാരം 214 കോടി രൂപയാണ് രോഹിത് ശർമയുടെ ആസ്തി. മാച്ച് കോണട്രാക്റ്റുകൾ, മാച്ച് ഫീസ്, ബ്രാൻഡ് എൻഡോർസ്മെന്റുകൾ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ആസ്തി വർധിപ്പിക്കുന്നത്. ഈ ആസ്തി വളരെ വലുതാണെങ്കിലും കണക്കുകൾ പ്രകാരം കോഹ്ലി രോഹിത്തിനേക്കാൾ സമ്പത്തിൽ ഏറെ മുൻപിലാണ്. 1050 കോടി രൂപയാണ് വിരാട് കോഹ്ലിയുടെ ആസ്തി. മാച്ച് കോണട്രാക്റ്റ്, മാച്ച് ഫീസ്, ബ്രാൻഡ് എൻഡോർസ്മെന്റുകൾ എന്നിവയ്ക്ക് പുറമേ നിരവധി ബിസിനസ് സംരംഭങ്ങളിലെ പങ്കാളിത്തമാണ് കോഹ്ലിയുടെ വമ്പൻ ആസ്തിക്കു പിന്നിൽ.

അഡിഡാസ്, സിയറ്റ്, രസ്ന, ഓറൽ ബി, സ്വിഗ്ഗി, ഇക്സിഗോ തുടങ്ങി നിരവധി ബ്രാൻഡുകളുടെ അംബാസഡറാണ് രോഹിത് ശർമ. ഇതിനു പുറമേ ₹89 കോടിയോളം രൂപയുടെ ബിസിനസ് നിക്ഷേപമാണ് രോഹിത്തിനുള്ളത്. Rapidobotics, Veiroots Wellness Solutions എന്നീ സ്റ്റാർട്ടപ്പുകൾ രോഹിത്തിനു നിക്ഷേപമുള്ള കമ്പനികളാണ്.

മുംബൈയിൽ അദ്ദേഹത്തിന് CricKingdom എന്ന ക്രിക്കറ്റ് അക്കാഡമിയും ഉണ്ട്. പൂമ, ഔഡി, അമേരിക്കൻ ടൂറിസ്റ്റർ, ടൂ യം തുടങ്ങിയവയാണ് കോഹ്ലി ബ്രാൻഡ് അംബാസഡറായിട്ടുള്ള പ്രധാന ബ്രാൻഡുകൾ. One8, Wrogn എന്നീ കമ്പനികളുടെ ഉടമയായ കോഹ്ലിക്ക് Digit Insurance, Myntra, Rage Coffee, Nueva, Chisel Fitness, Hyperprice, Universal Sportsbiz എന്നിങ്ങനെ നിരവധി കമ്പനികളിലും നിക്ഷേപമുണ്ട്.
Virat Kohli and Rohit Sharma are among India’s richest cricketers. While Kohli’s net worth stands at ₹1,050 crore, Sharma has ₹214 crore. Here’s a look at their earnings, endorsements, and luxury assets.