ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-പൃത്ഥ്വിരാജ് ചിത്രം എമ്പുരാന്റെ പ്രധാന അപ്ഡേറ്റുമായി അണിയറപ്രവർത്തകർ. മാർച്ച് 27ന് രാവിലെ ആറ് മണി മുതൽ ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിക്കുമെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ ഇൻസ്റ്റാഗ്രാമിലൂടെ സ്ഥിരീകരിച്ചു. ചിത്രത്തിന്റെ പുതിയ പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്.

ലൈക്ക പ്രൊഡക്ഷൻസ്, ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവർ ചേർന്നാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത് മുരളി ഗോപി തിരക്കഥയെഴുതിയ എൽ2: എമ്പുരാൻ നിർമ്മിക്കുന്നത്. 2019ലെ ബ്ലോക്ക്ബസ്റ്റർ ലൂസിഫറിന്റെ തുടർച്ചയായി വരുന്ന ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി അഥവാ ഖുറേഷി-അബ്രാം എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. സായിദ് മസൂദ് എന്ന കഥാപാത്രത്തെ കൂടുതൽ സ്ക്രീൻ സാന്നിധ്യത്തോടെ പൃഥ്വിരാജ് അവതരിപ്പിക്കും. ടൊവിനോ തോമസ്, ജെറോം ഫ്ലിൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.
2023 ഒക്ടോബറിൽ ഫരീദാബാദിൽ ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം കേരളത്തിനു പുറമേ ഷിംല, ലേ, യുകെ, യുഎസ്, ചെന്നൈ, ഗുജറാത്ത്, ഹൈദരാബാദ്, യുഎഇ, മുംബൈ എന്നിവിടങ്ങളിലായാണ് നടന്നത്.
Mohanlal-Prithviraj’s Empuraan is set for a grand release on March 27, with the first show starting at 6 AM. Check out the latest updates!