ലോക ഇഡ്ഡലി ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പാക്കേജിങ്ങുമായി ഫ്രഷ് ഫുഡ് ബ്രാൻഡായ ഐഡി ഫ്രഷ് ഫുഡ് (iD Fresh). കമ്പനിയുടെ ട്രാൻസ്പരൻസി കാമ്പെയ്നുമായി ബന്ധപ്പെട്ടാണ് ഐഡി ഫ്രഷ് പുതിയ പാക്കേജിങ്ങുമായി എത്തിയിരിക്കുന്നത്. രണ്ടാഴ്ചത്തേക്ക് മാത്രമായുള്ള ലിമിറ്റഡ് എഡിഷൻ പാക്കേജിങ് കമ്പനിയുടെ സുതാര്യത വെളിവാക്കുന്ന തരത്തിലാണെന്ന് ഐഡി ഫ്രഷ് ഫുഡ് പ്രതിനിധി അറിയിച്ചു.

നോ സോഡ, നോ പ്രിസർവേറ്റീവ്സ്, അൺടച്ച്ഡ് ഓഫ് ഹാൻഡ് തുടങ്ങിയ പ്രധാന സന്ദേശങ്ങൾ എടുത്തുകാണിക്കുന്ന തരത്തിലുള്ളതാണ് പാക്കേജിങ്. ഇത് ഉപഭോക്താക്കൾക്ക് ഐഡിയുടെ ഫ്രഷ് ഫുഡിനോടുള്ള പ്രതിബദ്ധത എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതായും പ്രതിനിധി പറഞ്ഞു.

ട്രാൻസ്പെരൻസി സംരംഭത്തിന്റെ ഭാഗമായി നേരത്തെ ഐഡി ഫ്രഷ് ഉപഭോക്താക്കൾക്ക് ഫാക്ടറി പ്രക്രിയകൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. വീട്ടമമ്മമാരും പാചകവിദഗ്ധരും അടക്കമുള്ളവർക്ക് ഉൽപാദന പ്രക്രിയ നേരിട്ട് ഓഡിറ്റ് ചെയ്യാൻ കമ്പനി അവസരമൊരുക്കി. ഗുണനിലവാരത്തിലും ആധികാരികതയിലുമുള്ള കമ്പനിയുടെ പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നതെന്ന് പ്രതിനിധി കൂട്ടിച്ചേർത്തു.
iD Fresh Food launches the TransparenSee campaign with limited-edition packaging, factory tours, and a QR code for complete food transparency.