ഇന്ത്യയുടെ എൻജിനീയറിങ് വിസ്മയങ്ങളിലൊന്നായി വിശേഷിപ്പിക്കുന്ന പുതിയ പാമ്പൻപാലം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. രാമനാഥപുരം ജില്ലയിലെ പാമ്പൻ ദ്വീപിനെയും തീർഥാടനകേന്ദ്രമായ രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലമായ പാമ്പൻപാലമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കപ്പലുകൾക്ക് കടന്നുപോകാവുന്ന തരത്തിൽ ലംബമായി ഉയർത്താവുന്ന തരത്തിലുള്ള രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റിങ് പാലമാണിത്.

ചടങ്ങിൽ രാമേശ്വരത്തുനിന്ന് പാമ്പൻപാലത്തിലൂടെ താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസും മോഡി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 550 കോടി രൂപ ചിലവിൽ പുതിയ പാലം പണിതത്. പുതിയ പാലത്തിന് 2.08 കിലോമീറ്ററാണ് ദൈർഘ്യം. സമുദ്രനിരപ്പിൽനിന്ന് ആറുമീറ്റർ ഉയരമുള്ള പുതിയ റെയിൽപ്പാലത്തിന്റെ നിർമാണം ഒക്ടോബറോടെ പൂർത്തിയായിരുന്നു. എന്നാൽ സുരക്ഷാകാരണങ്ങൾ കൊണ്ടും പ്രധാനമന്ത്രിയുടെ അസൗകര്യങ്ങൾ കൊണ്ടുമാണ് ഉദ്ഘാടനം നീണ്ടത്.
Prime Minister Narendra Modi inaugurates India’s first vertical lift sea bridge, connecting Rameswaram to the mainland through the new Pamban Bridge.