ഗതാഗതത്തിന്റെ ഭാവിയിലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പായാണ് ഡ്രൈവറില്ലാ ടാക്സികൾ വിശേഷിപ്പിക്കപ്പെടുന്നത്. ഇപ്പോൾ ആദ്യ ലെവൽ 4 ഓട്ടോണമസ് വാഹനമായ TXAIയുമായി അബുദാബി ഓട്ടോണമസ് മൊബിലിറ്റി മേഖലയിൽ വൻ മുന്നേറ്റം നടത്തുകയാണ്. പ്രധാനമായും യാസ് ഐലൻഡ് ആണ് ഡ്രൈവറില്ലാ ടാക്സികളുടെ ടെസ്റ്റ് സോൺ. നഗരത്തിലെ ശ്രദ്ധാപൂർവ്വം മാപ്പ് ചെയ്ത ടെസ്റ്റ് സോണിലൂടെ കൃത്യതയോടെ നീങ്ങുന്ന ഡ്രവറില്ലാ വാഹനം ഗതാഗതത്തിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കുന്നു. കാൽനടയാത്രക്കാർക്കായി കൃത്യമായി നിർത്തുന്നതിനും, മനുഷ്യ ഇടപെടലില്ലാതെ ലെയ്ൻ മാറ്റങ്ങളുമായി പൊരുത്തപ്പെടാനുമെല്ലാം വാഹനം സജ്ജമാണ്.

2021ൽ അബുദാബി മൊബിലിറ്റിയുമായി സഹകരിച്ച് പൈലറ്റ് സംരംഭമായാണ് ടിഎക്സ്എഐ ആരംഭിച്ചത്. Space42 ആണ് ഇതിനു പിന്നിലെ സാങ്കേതികവിദ്യ വികസിപ്പിച്ചത്. നഗര ഗതാഗതത്തിന്റെ സങ്കീർണ്ണതകൾ മറികടക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജിയോസ്പേഷ്യൽ അനലിറ്റിക്സ്, നൂതന സെൻസർ സിസ്റ്റങ്ങൾ എന്നിവ സംയോജിപ്പിക്കുന്ന സംവിധാനമാണിത്. ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ് (LiDAR), ക്യാമറകൾ, റഡാർ, എഐ നിയന്ത്രിത തീരുമാനമെടുക്കൽ എന്നിവ സംയോജിപ്പിച്ചാണ് ഓട്ടോണോമസ് ടാക്സി പ്രവർത്തനം. ഇതിലൂടെ മറ്റ് വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും റോഡ് തടസ്സങ്ങളുടെയും ചലനങ്ങൾ തത്സമയം കണ്ടെത്താനും വിശകലനം ചെയ്യാനും പ്രവചിക്കാനും വാഹനത്തിനാകും.
TXAI, Abu Dhabi’s autonomous taxi service, has gained positive feedback during its trial on Yas Island. User input has led to improvements, with future pricing considerations in place for the innovative mobility solution.