വാഹനപ്രേമി കൂടിയായ ബോളിവുഡ് താരം ബോബി ഡിയോളിന് എസ്‌യുവികളോട് പ്രിയം കൂടും. ഇപ്പോൾ തന്റെ ഏറ്റവും പുതിയ എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് താരം. 2.95 കോടി രൂപ വില വരുന്ന Range Rover Sport SV Edition Two ആണ് താരം ഇപ്പോൾ ഗാരേജിൽ എത്തിച്ചിരിക്കുന്നത്.
ഉയർന്ന പ്രകടനമുള്ള റേഞ്ച് റോവർ സ്‌പോർട് എസ്‌വി എഡിഷൻ്റെ പുതിയ പതിപ്പാണ് എസ്‌വി എഡിഷൻ ടൂ. ആദ്യ പതിപ്പിന്റെ വിപണിയിലെ
വൻ വിജയത്തിന് ശേഷമാണ് ബ്രാൻഡ് രണ്ടാം പതിപ്പുമായി എത്തിയത്. പ്രകടനം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നിരവധി ഘടകങ്ങളാണ് എഡിഷൻ ടൂവിനുള്ളത്. കസ്റ്റമൈസേഷൻ ഓപ്ഷനുകളും ബ്ലൂ നെബുല മാറ്റ്, ലിഗൂറിയൻ ബ്ലാക്ക് ഗ്ലോസ്, മാർൾ ഗ്രേ ഗ്ലോസ്, സൺറൈസ് കോപ്പർ സാറ്റിൻ തുടങ്ങിയ സവിശേഷ പെയിന്റ് സ്കീം ഓപ്ഷനുകളും രണ്ടാം പതിപ്പിനുണ്ട്. ഇതിൽ ബ്ലൂ നെബുല നിറത്തിലുള്ള എസ്‌യുവിയാണ് ബോബി ഡിയോൾ തിരഞ്ഞെടുത്തിരിക്കുന്നത്.

ബോബി ഡിയോളിന്റെ റേഞ്ച് റോവർ സ്‌പോർട് എസ്‌വി എഡിഷൻ ടൂവിൽ 4.4 ലിറ്റർ ട്വിൻ-ടർബോ മൈൽഡ്-ഹൈബ്രിഡ് വി 8 എഞ്ചിനാണ് ഉള്ളത്. 626 എച്ച്പി പവർ, 800 എൻഎം ടോർക്ക് തുടങ്ങിയവയാണ് പ്രകടനത്തിലെ സവിശേഷതകൾ. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വഴി നാല് വീലുകളിലേക്കും പവർ കൈമാറുന്നു. 3.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാകും. ബ്രാൻഡിന്റെ ഏറ്റവും വേഗതയേറിയ എസ്‌യുവികളിൽ ഒന്നായ എസ്‌വി എഡിഷൻ ടൂവിന്റെ പരമാവധി വേഗത മണിക്കൂറിൽ 290 കിലോമീറ്ററാണ്.
Bollywood actor Bobby Deol has added the exclusive Range Rover Sport SV Edition Two to his luxury car collection. Priced at over ₹2.95 crore, the SUV features a 626 hp V8 engine and striking Blue Nebula finish.