പേരിനും പ്രശസ്തിക്കുമൊപ്പം ആഢംബരം കൂടി നിറഞ്ഞതാണ് സെലിബ്രിറ്റി ജീവിതങ്ങൾ. ആഢംബര കാറുകളും വമ്പൻ വീടുകളും മുതൽ കോടിക്കണക്കിന് രൂപയുടെ പ്രൈവറ്റ് ജെറ്റുകൾ വരെ ആ അത്യാഢംബരം നീളുന്നു. ഇത്തരത്തിൽ സ്വന്തമായി പ്രൈവറ്റ് ജെറ്റുകളുള്ള പാൻ-ഇന്ത്യൻ താരങ്ങളെ കുറിച്ച് അറിയാം.

രാം ചരൺ
ആർആർആറിലൂടെ പ്രശസ്തനായ രാം ചരണിന് ട്രൂജെറ്റിന്റെ കോടികൾ വിലയുള്ള പ്രൈവറ്റ് ജെറ്റ് സ്വന്തമായുണ്ട്. പ്രൈവറ്റ് ജെറ്റിന്റെ കൃത്യമായ വില ലഭ്യമല്ലെങ്കിലും താരത്തിന്റെ പക്കലുള്ള ഏറ്റവും വിലയേറിയ വസ്തുവാണ് ഈ പ്രൈവറ്റ് ജെറ്റെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഫാമിലി എസ്കർഷൻ, സ്പെഷ്യൽ ഇവന്റ്സ് തുടങ്ങിയവയ്ക്കാണ് താരം പ്രൈവറ്റ് ജെറ്റ് ഉപയോഗിക്കാറുള്ളത്.
രജനീകാന്ത്
സ്റ്റൈലിൽ മാത്രമല്ല, ആഢംബരത്തിലും മുൻപന്തിയിലാണ് സൂപ്പർ സ്റ്റാർ രജനീകാന്ത്. ലൈഫ് സ്റ്റൈൽ ഏഷ്യ റിപ്പോർട്ട് പ്രകാരം വ്യക്തിപരമായ ആവശ്യങ്ങൾക്കും ജോലി സംബന്ധമായ ആവശ്യങ്ങൾക്കുമായി താരം പ്രൈവറ്റ് ജെറ്റ് ഉപയോഗിക്കുന്നു.
നയൻതാര
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ നയൻതാരയ്ക്ക് 200 കോടിയിൽ അധികം രൂപയുടെ ആസ്തിയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 50 കോടി രൂപ വില വരുന്ന പ്രൈവറ്റ് ജെറ്റാണ് താരം ഉപയോഗിക്കുന്നത്.
മഹേഷ് ബാബു
സൗത്ത് ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സൂപ്പർ താരങ്ങളിൽ ഒരാളാണ് മഹേഷ് ബാബു. വിവിധ റിപ്പോർട്ട് അനുസരിച്ച് ഏകദേശം എട്ട് കോടി രൂപ വില വരുന്ന സ്വകാര്യ വിമാനമാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്.
ജൂനിയർ എൻടിആർ
തെലുഗ് സൂപ്പർ നടൻ ജൂനിയർ എൻടിആർ അഭിനയത്തിനൊപ്പം വാഹനപ്രേമത്തിനും പേരുകേട്ട താരമാണ്. നിരവധി ആഢംബര വാഹനങ്ങൾക്കു പുറമേ അദ്ദേഹത്തിന്റെ പക്കൽ എട്ട് കോടി രൂപയോളം വില വരുന്ന പ്രൈവറ്റ് ജെറ്റുമുണ്ട്.
ചിരഞ്ജീവി
1650 കോടി രൂപ ആസ്തിയുള്ള മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പക്കലും ആഢംബരങ്ങൾ നിറഞ്ഞ പ്രൈവറ്റ് ജെറ്റ് ഉണ്ട്. റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റിന് 190 കോടി രൂപ വിലയുണ്ട്.
അല്ലു അർജുൻ
പുഷ്പയിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ മുന്നിലെത്തിയ അല്ലു അർജുന് നിരവധി ആഢംബര വീടുകളും കാറുകളും ഉണ്ട്. ഇതോടൊപ്പം അദ്ദേഹത്തിന് അത്യാഢംബരം നിറഞ്ഞ സിക്സ് സീറ്റർ പ്രൈവറ്റ് ജെറ്റും സ്വന്തമായുണ്ട്.
