മൾട്ടി ലെവൽ മാർക്കറ്റിങ് എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് നൂറുകണക്കിന് ചോദ്യങ്ങളും സംശയങ്ങളും എത്തും. ചാനൽ അയാം മൈ ബ്രാൻഡ് മൈ പ്രൈഡിലൂടെ നെറ്റ് വർക്ക് മാർക്കറ്റിങ്ങിലെ അത്തരം സംശയങ്ങൾക്ക് മറുപടിയുമായി എത്തുകയാണ് ഈ രംഗത്ത് പിഎച്ച്ഡി നേടിയിട്ടുള്ള ഡോ. വിനോദ് നമ്പൂതിരി, നെറ്റ് വർക്ക് മാർക്കറ്റിങ്ങിന്റെ നിയമവശങ്ങൾ കൈകാര്യം ചെയ്യുന്ന അഡ്വ. ആന്റണി സെബാസ്റ്റ്യൻ എന്നിവർ.

എല്ലാം നെറ്റ് വർക്ക് മാർക്കറ്റിങ് മയം
നമ്മളെല്ലാം കാലങ്ങളായി പ്രതിഫലമില്ലാത്ത നെറ്റ് വർക്ക് മാർക്കറ്റിങ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പറയുന്നു ഡോ. വിനോദ് നമ്പൂതിരി. ഉദാഹരണത്തിന് ഒരു സിനിമ നമ്മൾ കണ്ട് ഒരു സുഹൃത്തിന് സജസ്റ്റ് ചെയ്യുന്നത് സങ്കൽപിക്കുക. ആ സുഹൃത്ത് നമ്മുടെ വാക്ക് കേട്ട് ആ സിനിമ പോയി കണ്ടാൽ അത് ഒരു തരത്തിലുള്ള പ്രതിഫലം ലഭിക്കാത്ത നെറ്റ് വർക്ക് മാർക്കറ്റിങ് ആണ്. ഈ സാഹചര്യത്തിൽ എന്തുകൊണ്ട് ഇവ പ്രൊഫഷനൽ ആയി ചെയ്തുകൂടാ എന്ന ചോദ്യം പ്രസക്തമാണ്. നമ്മൾ ഉപയോഗിക്കുന്ന ഒരു സാധനത്തെക്കുറിച്ച് നമ്മൾ മറ്റുള്ളവരോട് പറയുന്നു, ആ പറയുന്നതിന് പ്രതിഫലം ലഭിക്കുന്നു-ഇതാണ് ലളിതമായ ഭാഷയിൽ നെറ്റ് വർക്ക് മാർക്കറ്റിങ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ കാശ് എവിടെനിന്നും വരുന്നു എന്നതാണ് ഇവിടെ ഉയരുന്ന അടുത്ത ചോദ്യം. ഏത് ഉത്പന്നവും മാർക്കറ്റ് ചെയ്യണമെങ്കിൽ ഇടത്തട്ടിൽ നിൽക്കുന്നവർക്ക് ഭീമമായ തുക നൽകണം. ഇടത്തട്ടുകാരേയും പരസ്യങ്ങളേയും ഒഴിവാക്കി ആ ജോലി കൂടി ചെയ്യുന്നത് സാറ്റിസ്ഫൈഡ് ആയിട്ടുള്ള ഉപഭോക്താവാണ് എന്നതാണ് നെറ്റ് വർക്ക് മാർക്കറ്റിങ്ങിന്റെ പ്രത്യേകത. ഇത് ചെയ്യുന്നതിലൂടെ കമ്പനി മാർക്കറ്റിങ്ങിനായി മാറ്റിവെച്ച ഒരു തുക ഇത്തരം ഉപഭോക്താക്കൾക്ക് നൽകുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇടത്തട്ടുകാർക്കു പോകേണ്ട തുക വിഹിതം വെച്ച് ഉപഭോക്താക്കൾക്ക് തന്നെ തിരികെ നൽകുന്ന സമ്പ്രദായമാണ് നെറ്റ് വർക്ക് മാർക്കറ്റിങ്ങെന്ന് വിനോദ് പറയുന്നു.
തെറ്റിദ്ധാരണകൾ ഉള്ള മേഖല
നെറ്റ് വർക്ക് മാർക്കറ്റിങ് രംഗത്ത് വർഷങ്ങൾ നീണ്ട പരിചയമുള്ള അഭിഭാഷകനാണ് അഡ്വ. ആന്റണി സെബാസ്റ്റ്യൻ. ഇന്ത്യയിൽത്തന്നെ നെറ്റ് വർക്ക് മാർക്കറ്റിങ്ങിനായി ആദ്യമായി നിയമനീക്കം നടത്തിയ സംസ്ഥാനം കേരളമാണ്. സംസ്ഥാനം ഈ വിഷയത്തിൽ നിർമിച്ച ഗൈഡ്ലൈൻ തയ്യാറാക്കുന്നതിൽ ആന്റണി പ്രധാന പങ്കു വഹിച്ചു.
ഏറ്റവുമധികം തെറ്റിദ്ധാരണകൾ ഉള്ള മേഖലയാണ് നെറ്റ് വർക്ക് മാർക്കറ്റിങ് അഥവാ മൾട്ടി ലെവൽ മാർക്കറ്റിങ് എന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയിൽ ഈ മേഖലയ്ക്ക് ഇതുവരെ വ്യക്തമായ നിയമസംരക്ഷണം ഇല്ലായിരുന്നു എന്നതാണ് ഈ നെറ്റിചുളിക്കലിന് പ്രധാന കാരണം. 2019ലാണ് പാർലമെന്റ് എന്താണ് മൾട്ടി ലെവൽ മാർക്കറ്റിങ് എന്നത് ആദ്യമായി നിർവചിക്കുന്നത് തന്നെ. 2025ലാണ് ഇതിനായി ഒരു മോട്ടിറ്ററിങ് അതോറിറ്റി ഉണ്ടായത്. അങ്ങനെ ഇപ്പോൾ പൂർണമായും ഈ മേഖല നിയമപരിരക്ഷയിലാണ്. മേഖലയുടെ വളർച്ച അതുകൊണ്ടുതന്നെ ഇനി മുതൽ വലിയ രീതിയിലായിരിക്കുമെന്ന് ആന്റണി വിലയിരുത്തുന്നു.
കടന്നുവരവ് സൗജന്യം
ഏതൊരാൾക്കും തികച്ചും സൗജന്യമായി കടന്നുവരാം എന്നതാണ് മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ പ്രധാന സവിശേഷത. മുൻപൊക്കെ ഇത്ര രൂപയുടെ സാധനങ്ങൾ വാങ്ങിയാലേ ഈ രംഗത്തേക്ക് വരാനാകൂ എന്നുള്ള രീതിയിലായിരുന്നു പോക്ക്. എന്നാൽ ഇപ്പോൾ ഇങ്ങനെ ആവശ്യപ്പെടുന്നതു പോലും നിയമവിരുദ്ധമാണ്. ഡയറക്ട് സെല്ലർക്കോ കൺസ്യൂമർക്കോ ഫ്രീ ജോയിൻ ചെയ്ത് ഇഷ്ടമുള്ള പ്രൊഡക്റ്റ് വാങ്ങാവുന്ന തരത്തിലാണ് ഇപ്പോൾ ഈ മേഖലയിലെ സംവിധാനങ്ങൾ. അതുകൊണ്ടു തന്നെ ഏതെങ്കിലും മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനി ആദ്യമേ പണം ആവശ്യപ്പെടുന്നുവെങ്കിൽ ഒറ്റയടിക്ക് നോ പറഞ്ഞേക്കുക, കാരണം അങ്ങനെ പണം ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്. ഇപ്പോഴും ഇത്തരത്തിലുള്ള കമ്പനികൾ ഉണ്ടെങ്കിലും പുതിയ നിയമം വരുന്നതോടെ അവരും ആ സമീപനം മാറ്റാൻ നിർബന്ധിതരാകും എന്ന് വിനോദും ആന്റണിയും ചൂണ്ടിക്കാണിക്കുന്നു.
കെവൈസി കൊടുത്താൽ ഒരാൾക്ക് ഐഡി കിട്ടും, ഇഷ്ടമുള്ള പ്രൊഡക്റ്റ് വാങ്ങാം, ഇനി വാങ്ങിയില്ലെങ്കിലും അത് വിറ്റാൽ കമ്മീഷൻ ലഭിക്കും. ഇത്തരത്തിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. അഞ്ച് പൈസ പോലും ചിലവില്ലാതെ ഐഡി ആരംഭിച്ച് ജോലി ചെയ്യാനാകും എന്നതാണ് മൾട്ടി ലെവൽ മാർക്കറ്റിങ്ങ് മേഖലയിൽ ഇപ്പോൾ വന്നിരിക്കുന്ന പ്രധാന മാറ്റം. ചില കമ്പനികൾ വരുമാനത്തിനായി ചില കണ്ടീഷൻസ് വെയ്ക്കും. എന്നാൽ അത്തരം കണ്ടീഷനുകൾ പോലുമില്ലാത്ത രീതിയിലേക്ക് ഇന്ന് ഈ രംഗത്തെ ചില കമ്പനികൾ വളർന്നിരിക്കുന്നു എന്നതും ഏറ്റവും ശ്രദ്ധേയ മാറ്റമാണ്. സാധനങ്ങൾ ആദ്യം നൽകി ആ കമ്മീഷൻ കിട്ടിയതിനുശേഷം മാത്രം സ്വയം പർച്ചേഴ്സ് ചെയ്താൽ മതി എന്ന അവസ്ഥയിലേക്കുള്ള മാറ്റമാണിത്. ഇങ്ങനെ സീറോ ഇൻവെസ്റ്റ്മെന്റിൽ വരാനും, ചെറിയ സംഖ്യയിൽ തുടങ്ങാനും, വേണമെങ്കിൽ ഫുൾ ടൈം കരിയർ പോലും ആക്കിയെടുക്കാവുന്ന ഒന്നായി മൾട്ടി ലെവൽ മാർക്കറ്റിങ് മാറിയിരിക്കുന്നു.
മികവിന്റെ പാതയിൽ
മാറ്റം എന്നത് അനിവാര്യതയാണ്. മാറാൻ സാധിക്കാത്തവരാണ് എല്ലാത്തിനേയും എതിർക്കുന്നത്. ഇ-കൊമേഴ്സ്, കംപ്യൂട്ടർ ഒക്കെ വന്നുതുടങ്ങിയപ്പോൾ ഇതേ എതിർപ്പ് ഉണ്ടായിരുന്നു. പക്ഷേ ശരിയായ സമയത്തുണ്ടാകുന്ന ശരിയായ ആശയത്തെ തടുക്കാൻ ആർക്കും കഴിയില്ല. അതുപോലെ തന്നെയാണ് ഡയറക്ട് സെല്ലിങ് പോലുള്ള ബിസിനസ്സുകളുടെ കാര്യവും. ആദ്യകാലത്ത് അതിന്റെ മോശം അവസ്ഥയിലൂടെ കടന്നുപോയ മേഖല ഇന്ന് പുതിയ നിയമം അടക്കം മികവിന്റെ പാതയിലേക്ക് കാലൂന്നുകയാണ്. ഇന്ന് വാറൻ ബഫറ്റ് അടക്കമുള്ള ലോക കോടീശ്വരൻമാർ പോലും നെറ്റ് വർക്കിങ് കമ്പനികൾ നടത്തുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു പോലും ട്രംപ് നെറ്റ് വർക്ക് എന്ന പേരിൽ നെറ്റ് വർക്ക് മാർക്കറ്റിങ് സംരംഭമുണ്ട്. ഇന്ന് കൺസ്യൂമർ ഭീമൻമാരായ യൂനിലിവർ, ജോക്കി, സിറ്റി ബാങ്ക്സ് അടക്കമുള്ള കമ്പനികൾ നെറ്റ് വർക്ക് മാർക്കറ്റിങ് രംഗത്തുണ്ട്.
നിയമ പരിരക്ഷയും ഗവൺമെന്റ് പിന്തുണയും
പ്രൊഫഷനൽ അല്ലാത്ത അപ്രോച്ചുള്ള കമ്പനികളായിരുന്നു കൂടുതലും ഉണ്ടായിരുന്നത് എന്നതും ഇത്ര കാലവും ഈ മേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കിയതായി ഡോ. വിനോദ് പറയുന്നു. ഇത്തരം കമ്പനികൾ കൂടുതൽ ഉണ്ടായിരുന്നത് നല്ല കമ്പനികളെക്കൂടി പ്രതികൂലമായി ബാധിച്ചു. നിയമ പരിരക്ഷയും ഗവൺമെന്റ് പിന്തുണയും ഇപ്പോൾ നല്ല മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. ഇന്ന് സാമ്പത്തികരംഗത്തെ പ്രധാന മേഖലയായി ഗവൺമെന്റ് തന്നെ നെറ്റ് വർക്കിങ് മേഖലയെ അംഗീകരിച്ചു കഴിഞ്ഞു.
കമ്പനി പ്രധാനം
മൾട്ടി ലെവൽ മാർക്കറ്റിങ് രംഗത്ത് നമ്മൾ തിരഞ്ഞെടുക്കുന്ന കമ്പനിക്ക് വലിയ പ്രാധാന്യമുണ്ട്. നേട്ടത്തിന്റെ 70 ശതമാനം വരെ ഈ തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികളെ ആശ്രയിച്ചിരിക്കും. പിന്നീട് ശ്രദ്ധിക്കേണ്ട കാര്യം ഉത്പന്നങ്ങളാണ്. ഈ ഉത്പന്നങ്ങൾ നമ്മൾ സാധാരണ ഗതിയിൽ വ്യക്തിപരമായ ഉപയോഗത്തിന് ആ വിലയ്ക്ക് വാങ്ങുമായിരുന്നോ എന്നതാണ് ഇതിൽ പ്രധാനം. ഈ ഒറ്റ അളവുകോൽ വെച്ച് മാത്രം നമുക്കൊരു നല്ല കമ്പനിയെ കണ്ടെത്താം. മണി സർക്കുലേഷനു വേണ്ടി ഉണ്ടാക്കിയ, ഉത്പന്നത്തിന് പ്രാധാന്യം നൽകാത്ത നിരവധി കമ്പനികളെ ഈ കാഴ്ചപ്പാടിലൂടെ തിരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കാനാകും. ഇവിടെ ഉത്പന്നവുമായി ബന്ധപ്പെട്ട് സ്വയം ഉത്പന്നം ഇഷ്ടമായോ, നാച്ച്വറൽ ഡിമാൻഡുള്ള ഉത്പന്നമാണോ, ഉത്പന്നത്തിന്റെ വില കൃത്യമാണോ (മാർക്കറ്റിൽ അത്തരത്തിലുള്ള മറ്റ് ഉത്പന്നങ്ങളെ അപേക്ഷിച്ച്), സാധാരണക്കാർക്ക് വാങ്ങാവുന്ന ഉത്പന്നമാണോ എന്നുതുടങ്ങിയ ചോദ്യങ്ങളും ഉയർന്നു വരുന്നു.
രണ്ടാമതായി കമ്പനിയെ കുറിച്ചുള്ള വിവരങ്ങളാണ് ശ്രദ്ധിക്കേണ്ടത്. കമ്പനിയുടെ കഴിഞ്ഞകാല പ്രകടനം, ടേൺ ഓവർ, അപ്സ് ആൻഡ് ഡൗൺസ് തുടങ്ങിയവ നോക്കണം. കുറഞ്ഞത് പത്ത് വർഷമെങ്കിലും പരിചയമില്ലാത്ത കമ്പനികൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് റിസ്ക് ആണ്. എക്സ്പൊണൻഷ്യൽ ഗ്രോത്തിനെ സപ്പോർട്ട് ചെയ്യുന്ന മാനേജ്മെന്റ് സിസ്റ്റം ഉള്ള കമ്പനികൾ ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ഈ മാനേജ്മെന്റ് ഘടകങ്ങൾക്കൊപ്പം ഇന്ത്യൻ ഡയറക്റ്റ് സെല്ലിങ് അസോസിയേഷനിൽ (IDSA) അംഗമായ കമ്പനിയാണോ എന്നത് പരിശോധിക്കേണ്ടതും പ്രധാനമാണ്. ഐഡിഎസ്എ അംഗമായ കമ്പനികളുടെ ഉത്പന്നം, സുതാര്യത അക്കൗണ്ട്സ് അടക്കമുള്ള കാര്യങ്ങൾ എപ്പോഴും പെർഫെക്ട് ആയിരിക്കും.
പേ ഔട്ട് നോക്കണം
കോംപൻസേഷൻ പ്ലാൻ അഥവാ മാർക്കറ്റിങ് പ്ലാൻ (പേ ഔട്ട്) ആണ് കമ്പനി തിരഞ്ഞെടുക്കുമ്പോഴുള്ള മറ്റൊരു പ്രധാന ഘടകം. പ്രവർത്തിക്കുന്ന ആളുകൾക്ക് എത്രമാത്രം വരുമാനം ലഭിക്കും എന്നതാണ് ഇവിടെ നോക്കുന്നത്. തരക്കേടില്ലാത്ത വേഗത്തിൽ പുതിയ ആളുകൾക്ക് വരുമാനം നൽകുന്ന കമ്പനിയാകണം എന്നതാണ് ഇതിൽ പ്രധാനപ്പെട്ട കാര്യം. ഇതല്ലെങ്കിൽ ഫ്രസ്റ്റേഷനിലേക്ക് പോകും. രണ്ടാമത്തെ കാര്യം, പാർട് ടൈം ആയിട്ട് ആണെങ്കിൽ പോലും റീസണിബിൾ സമയം കൊണ്ട് റീസണിബിൾ എമൗണ്ട് ഉണ്ടാക്കാൻ കഴിയുന്നുണ്ടോ എന്നതാണ്. മൂന്നാമതായി ഒരു ഫുൾ ടൈം കരിയർ ആക്കി മാറ്റാനുള്ള പൊട്ടെൻഷ്യൽ അതിനുണ്ടോ എന്നതാണ്. ഈ രംഗത്ത് 25-35 ശതമാനം വരെ പേ ഔട്ട് സാധാരണയായി ലഭിക്കും. 40 ശതമാനം ഒക്കെ ഏറ്റവും മികച്ചതാണ്.

സപ്പോർട്ട് സിസ്റ്റം മസ്റ്റ്
സപ്പോർട്ട് സിസ്റ്റമാണ് കമ്പനി തിരഞ്ഞെടുക്കുന്നതിൽ പരിഗണിക്കേണ്ട മറ്റൊരു ഘടകം. നിർഭാഗ്യവശാൽ പല സ്ഥലങ്ങളിലും ഇത്തരം കൃത്യമായ സപ്പോർട്ട് സിസ്റ്റം ഇല്ല എന്നു കാണാം. കൃത്യമായ സിസ്റ്റം ഇല്ലാത്ത കമ്പനികൾ എപ്പോഴും ദോഷം ചെയ്യും. അങ്ങനെ വരുമ്പോൾ വ്യക്തിപരമായ മികവിനെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകേണ്ടതായി വരും. അതിനു തീർച്ചയായും നിരവധി പരിധികളുമുണ്ട്. മികച്ച ലീഡർഷിപ് ഡെവലപ്മെന്റ് പ്രോഗ്രാമുകളിലൂടെ കമ്പനികൾക്ക് മികച്ച സപ്പോർട്ട് സിസ്റ്റം വാർത്തെടുക്കാനാകും. ഇതിനുപുറമേ നമ്മൾ തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്ന കമ്പനികളിൽ നിന്ന് ആളുകൾ കൊഴിഞ്ഞു പോകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണം.
സ്വാതന്ത്ര്യമുള്ള മേഖല

സാധാരണ ഗതിയിലുള്ള ഒരു ജോലിയിൽ കിട്ടാത്ത സ്വാതന്ത്ര്യമുള്ള മേഖലയാണ് മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റേത്. ഇഷ്ടം പോലെ, ഇഷ്ടമുള്ള ആളുകൾക്ക് ഒപ്പം മാത്രം ജോലി ചെയ്യാൻ ഈ മേഖല സാഹചര്യം ഒരുക്കുന്നു എന്നതാണ് ഈ രംഗത്തേക്ക് കടന്നുവരാൻ പലരേയും പ്രേരിപ്പിക്കുന്നത്. നിലവിലുള്ള തൊഴിൽ മേഖലയിൽ കാണാത്ത നിരവധി നേട്ടങ്ങൾ ഇത്തരത്തിൽ മൾട്ടി ലെവൽ മാർക്കറ്റിങ് മേഖലയ്ക്ക് നൽകാനാകും. ഇതെല്ലാം നമ്മുടെ ലീഡർഷിപ്, റിലേഷൻഷിപ്, കമ്യൂണിക്കേഷൻ സ്കിൽസ് എന്നിവയെ മാത്രം അടിസ്ഥാനപ്പെടുത്തി നിലനിൽക്കുന്നതാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇവയെയെല്ലാം സഹായിക്കുന്ന നിരവധി ഡിജിറ്റൽ ടൂളുകൾ ഇന്ന് നിലവിൽ ഉണ്ട് എന്നതുകൊണ്ടുതന്നെ കാര്യങ്ങൾ കൂടുതൽ എളുപ്പമാകുന്നു. അതുകൊണ്ട്, കുറേ സാധനങ്ങൾ വിറ്റു നടക്കുക എന്നതിലപ്പുറം മൾട്ടി ലെവൽ മാർക്കറ്റിങ് ഒരു പീപ്പിൾ ബിസിനസ്സാണ്. ഇവിടെ ആളുകൾ നമുക്കൊപ്പം ജോലി ചെയ്യുകയാണ്, ആരും ആർക്കും വേണ്ടി ജോലി ചെയ്യുകയല്ല. മറിച്ച എല്ലാവരും ഇവിടെ വളണ്ടിയേർസാണ്.
നെറ്റ് വർക്ക് മാർക്കറ്റിങ്ങിലെ അനന്തസാധ്യതകൾ അറിയാനും മുതൽമുടക്കില്ലാതെ മികച്ച വരുമാനം കണ്ടെത്താനും താൽപ്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക.
https://docs.google.com/forms/d/e/1FAIpQLSdZPXJWBNQqbkb3kMGMNGbjWCk-2d5Zv8rr7pVKsTa2ZzsHFw/viewform
കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം +91 92495 93885 (അഡ്വ.ആന്റണി), 98950 61064 (ഡോ.വിനോദ് )
Learn how to choose the right multi-level marketing (MLM) company by evaluating product accessibility, company background, payout plans, support systems, and IDSA membership.