ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് രാജ്യത്തിന്റെ അന്താരാഷ്ട്ര അതിർത്തികളിൽ ഉൾപ്പെടെ പാകിസ്ഥാൻ കഴിഞ്ഞ ദിവസം ഒന്നിലധികം ഡ്രോണുകളും യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. എന്നാൽ ഇന്ത്യൻ സായുധ സേന 50ലധികം ഡ്രോണുകൾ തകർത്ത് പാക് ആക്രമണ ശ്രമം നിഷ്പ്രഭമാക്കി. എൽ70-എസ്യു23 എംഎം ഗൺസ്, ഷിൽക്ക സിസ്റ്റങ്ങൾ, പ്രത്യേക കൗണ്ടർ-ഡ്രോൺ സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ നിരവധി ആയുധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യൻ ആർമി-വ്യോമ പ്രതിരോധ യൂണിറ്റുകൾ പാക് ആക്രമണത്തെ തടുത്തത്. ഉധംപൂർ, സാംബ, ജമ്മു, അഖ്‌നൂർ, നഗ്രോട്ട, പത്താൻകോട്ട് തുടങ്ങിയ പ്രധാന മേഖലകളിൽ ഈ സംവിധാനങ്ങൾ വിന്യസിച്ചിരുന്നു.

ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, വിമാനങ്ങൾ, മിസൈലുകൾ തുടങ്ങിയ വ്യോമ ഭീഷണികൾ കണ്ടെത്തി നശിപ്പിക്കാൻ രൂപകൽപ്പന ചെയ്ത സൈനിക പ്ലാറ്റ്‌ഫോമുകളാണ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ. വരുന്ന ഭീഷണികളെ തത്സമയം തിരിച്ചറിയുന്ന സംയോജിത റഡാർ, സെൻസർ നെറ്റ്‌വർക്കുകൾ വഴിയാണ് ഈ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ പ്രധാന വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഏതെന്നു നോക്കാം.
1. എസ്-400: 380 കിലോമീറ്റർ ദൂരപരിധിയുള്ള റഷ്യൻ സംവിധാനമാണിത്. 2018ൽ ₹40,000 കോടി രൂപയുടെ കരാറിലൂടെയാണ് ഇന്ത്യ 3 സ്ക്വാഡുകളെ വിന്യസിച്ചത്. റഷ്യ-ഉക്രെയ്ൻ യുദ്ധം കാരണം 2 സ്ക്വാഡുകളുടെ വിതരണം വൈകിയിരുന്നു.
2. ബരാക് 8 എംആർ-എസ്എഎം: ഇസ്രായേലുമായി ചേർന്ന് വികസിപ്പിച്ചെടുത്ത വ്യോമ പ്രതിരോധ സംവിധാനമാണിത്. 70 കിലോമീറ്ററിലധികം ദൂരപരിധിയുള്ള സംവിധാനത്തിനം ഇന്ത്യൻ വ്യോമസേനയ്ക്കൊപ്പം കരസേന, നാവികസേന എന്നിവയിലേക്കും ക്രമേണ വരുന്നു.
3. ആകാശ്: 25 കിലോമീറ്റർ ദൂരപരിധിയുള്ള തദ്ദേശീയ സംവിധാനമാണ് ആകാശ്. 10900 കോടി രൂപയുടെ കരാറിൽ വ്യോമസേന 15 സ്ക്വാഡുകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആസൂത്രിതമായ നാല് റെജിമെന്റുകൾ സൈന്യവും പ്രവർത്തിപ്പിക്കുന്നു.
4. സ്പൈഡർ: 15 കിലോമീറ്റർ ദൂരപരിധിയുള്ള ഇസ്രായേലി സംവിധാനമാണ് സ്പൈഡർ. ഇതിന്റെ ഒന്നിലധികം യൂണിറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
From S400 to Akash missiles, discover how India’s air defense system works to protect its skies from aerial threats like drones, helicopters, aircraft, and missiles.