ആകാശ്തീർ (Akashteer) പോലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിർമ്മിക്കുന്ന പ്രധാന പ്രതിരോധ പൊതുമേഖലാ സ്ഥാപനമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL). ഇപ്പോൾ പ്രൊജക്ട് കുശയിലൂടെ (Project Kusha) S400ന് സമാനമായ തദ്ദേശീയ ദീർഘദൂര ഉപരിതല-വായു മിസൈൽ (SAM) സംവിധാനത്തിന്റെ വികസന പ്രവർത്തനത്തിലാണ് കമ്പനി. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) നേതൃത്വം നൽകുന്ന പ്രൊജക്ട് കുശ, ഡ്രോണുകൾ, വിമാനങ്ങൾ, മിസൈലുകൾ തുടങ്ങിയ വിവിധ വ്യോമ ഭീഷണികളെ നേരിടാൻ കഴിയുന്ന തദ്ദേശീയ സംവിധാനമാണ് നിർമിക്കുക. റഡാറുകൾ, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ പദ്ധതിയുടെ നിരവധി ഉപസിസ്റ്റങ്ങൾക്കായി ഡിആർഡിഒയുടെ വികസന പങ്കാളിയായാണ് ബിഇഎല്ലിന്റെ പ്രവർത്തനം.

റിപ്പോർട്ടുകൾ പ്രകാരം, 12 മുതൽ 18 മാസത്തിനുള്ളിൽ പ്രോട്ടോടൈപ്പ് പൂർത്തിയാക്കാനും തുടർന്ന് 12 മുതൽ 36 മാസം വരെ നീണ്ടുനിൽക്കുന്ന ഉപയോക്തൃ പരീക്ഷണങ്ങൾ നടത്താനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രൊജക്ട് കുശയുടെ നിരവധി ഉപസിസ്റ്റങ്ങൾ സംയുക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമായും വ്യത്യസ്ത തരം റഡാറുകളും നിയന്ത്രണ സംവിധാനങ്ങളുമാണ് നിർമിക്കുന്നതെന്നും ബിഇഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മനോജ് ജെയിൻ പറഞ്ഞു.
മുഴുവൻ സിസ്റ്റവും ആരാണ് സംയോജിപ്പിക്കുക എന്നതിനെക്കുറിച്ചുള്ള തീരുമാനത്തിനായി ബിഇഎൽ കാത്തിരിക്കുകയാണ്. പ്രൊജക്ട് കുശയ്ക്ക് പുറമേ, ക്വിക്ക് റിയാക്ഷൻ സർഫേസ്-ടു-എയർ മിസൈൽ (QRSAM) സിസ്റ്റത്തിലും ബിഇഎൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ ആർമിയുടെയും വ്യോമസേനയുടെയും സംയുക്ത ആവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള പദ്ധതിക്കായി 30000 കോടി രൂപയുടെ ഓർഡർ ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
India’s Project Kusha, an indigenous long-range SAM system similar to the S-400, is being developed by BEL and DRDO. Learn about its timeline, strategic importance, and BEL’s significant role in this ₹40,000 crore defence initiative.