Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

2 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഐസ്ക്രീമുമായി വീട്ടിലെത്തും മിൽമ മിലി കാർട്ട്
Uncategorized

ഐസ്ക്രീമുമായി വീട്ടിലെത്തും മിൽമ മിലി കാർട്ട്

ഐസ്ക്രീമുമായി വീട്ടിലെത്തും മിൽമ മിലി കാർട്ട്. മിൽമക്ക് വേണ്ടി രൂപകൽപന ചെയ്തു നിർമ്മിച്ച മിൽമ മിലി കാർട്ട് ഐസ്ക്രീം വെൻഡിങ് ഇ- കാർട്ടുകൾ പുറത്തിറക്കി കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്.പുതുതായി വികസിപ്പിച്ചെടുത്ത മൂന്ന് ഇലക്ട്രിക്ക് വാഹനങ്ങളും ഇതോടൊപ്പം കെഎഎൽ വിപണിയിലെത്തിച്ചു. കേരളത്തിലെ 941 പഞ്ചായത്തുകളുടെ വാതില്‍പ്പടിയില്‍ മില്‍മ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന മില്‍മ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ 941 സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മില്‍മ ചെയര്‍മാന്‍ കെ. എസ്. മണി.പ്രത്യേകം രൂപകല്‍പ്പന ചെയ്ത ക്യാനോപിയും ഫ്രീസറും ഉള്‍പ്പെടുന്നതാണ് മില്‍മ മിലി കാര്‍ട്ട്.
News DeskBy News Desk27 June 20253 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളാ ഓട്ടോമൊബൈൽസിന്റെ ഇ- കാർട്ടുകൾ ഇനി വീട്ടുമുറ്റത്തേക്ക് ഐസ്ക്രീമും  കൊണ്ട് വരും.  പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് KAL മിൽമക്ക്  വേണ്ടി പ്രത്യേകം രൂപകൽപന ചെയ്തു നിർമ്മിച്ച മിൽമ മിലി കാർട്ട് എന്ന  ഐസ്ക്രീം വെൻഡിങ്  കാർട്ടുകൾ പുറത്തിറക്കി . പുതുതായി വികസിപ്പിച്ചെടുത്ത മൂന്ന് ഇലക്ട്രിക്ക് വാഹനങ്ങളും ഇതോടൊപ്പം കെ എ എൽ വിപണിയിലെത്തിച്ചു. കേരളത്തിലെ 941 പഞ്ചായത്തുകളുടെ വാതില്‍പ്പടിയില്‍ മില്‍മ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന  മില്‍മ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ 941 സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി   മില്‍മ ചെയര്‍മാന്‍ കെ. എസ്. മണി പറഞ്ഞു

മില്‍മയുടെ ആവശ്യപ്രകാരം  കെഎഎല്‍   നിര്‍മ്മിച്ച  ‘മില്‍മ മിലി കാര്‍ട്ടുകള്‍’ വ്യവസായ   വകുപ്പ് മന്ത്രി പി. രാജീവ് പുറത്തിറക്കി. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണിക്ക് താക്കോല്‍ കൈമാറിക്കൊണ്ടാണ് ഇ-വാഹനങ്ങള്‍ പുറത്തിറക്കിയത്. ചടങ്ങില്‍ മന്ത്രി 30 വാഹനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ക്യാനോപിയും ഫ്രീസറും ഉള്‍പ്പെടുന്നതാണ് മില്‍മ മിലി കാര്‍ട്ട്.

‘മിൽമ മിലി കാർട്ട്’ എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ വാഹനത്തിന്റെ ആദ്യ ബാച്ച് ആയ 30  യൂണിറ്റുകൾ ആണ് തയ്യാറാക്കിയിട്ടുള്ളത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം വാഹനത്തെ കസ്റ്റമൈസ് ചെയ്താണ് നൽകുന്നത്. ഇവ മിൽമയുടെ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും ആസ്ഥാനമായി പ്രവർത്തിക്കുന്ന റീജിയണൽ  കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനുകൾക്ക് 10 എണ്ണം വീതം വിതരണം ചെയ്യും.

1978 ൽ സ്ഥാപിതമായ കേരള ഓട്ടോമോബൈൽ 1984 ൽ 2 സ്ട്രോക്ക് പെട്രോൾ എൻജിനുകൾ ഘടിപ്പിച്ച ഓട്ടോറിക്ഷകളാണ് ഉത്പാദിപ്പിക്കാൻ  ആരംഭിച്ചത്. 1991 ൽ 4 സ്ട്രോക്ക് ഡീസൽ എൻജിൻ ഘടിപ്പിച്ച മുച്ചക്ര വാഹനങ്ങൾ നിർമ്മിച്ചു. KAL നിർമ്മിച്ച ഓട്ടോറിക്ഷകളും കാർഗോ വാഹനങ്ങളും ദില്ലി, പഞ്ചാബ്,ഹരിയാന, രാജസ്ഥാൻ മുതലായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഇഷ്ടവാഹനങ്ങൾ ആയി. 325 cc ഡീസൽ എൻജിൻ ഘടിപ്പിച്ച ഫ്രണ്ട് എൻജിൻ വാഹനങ്ങളുടെ അധിക ഭാരം വഹിച്ച് കൊണ്ട്  അനായാസം ഓടാനുള്ള ശേഷിയാണ് അവിടങ്ങളിലെ ഉപഭോക്താക്കളെ ഏറെ ആകർഷിച്ചത്. ഉത്തരേന്ത്യൻ നിരത്തുകളിൽ ഇന്നും ധാരാളം KAL വാഹനങ്ങൾ ഓടുന്നുണ്ട്.

2019 ൽ KAL കൂടുതൽ പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക്ക് വാഹനങ്ങളുടെ നിർമ്മാണത്തിലേക്കു കടന്നു. ആ ശ്രേണിയിൽ ആദ്യം നിർമ്മിച്ചത് കേരള നീം ജി എന്ന ഇലക്ട്രിക്ക് ഓട്ടോ റിക്ഷ ആണ്.ലിഥിയം ഫെറോ ഫോസ്‌ഫേട് ബാറ്ററി ഘടിപ്പിച്ച ഈ വാഹനത്തോടോപ്പം 2021 ൽ 310 കിലോ ഭാരം വഹിക്കാൻ കഴിയുന്ന കേരള ഗ്രീൻ സ്ട്രീം എന്ന ഇലക്ട്രിക്ക് കാർട്ടിന്റെ  നിർമ്മാണവും ആരംഭിച്ചു.

2024 ൽ മാലിന്യ സംഭരണത്തിനും നിർമ്മാർജ്ജനത്തിനും അനുയോജ്യമായ രണ്ടു അറകളുള്ള ഗാർബേജ് ബോക്സ് ഘടിപ്പിച്ച ടിപ്പിംഗ് മെക്കാനിസത്തോട് കൂടിയ ഗാർബേജ് കാർട്ടുകൾ അവതരിപ്പിച്ചു .കൊച്ചി കോർപറേഷൻ മാലിന്യ നീക്കത്തിനായി കഴിഞ്ഞ  
6 മാസകാലമായി  ഈ വാഹനം ഉപയോഗിക്കുന്നുണ്ട് .

മില്‍മയുടെ മൂന്ന് പ്രാദേശിക യൂണിയനുകള്‍ക്ക് 10 മില്‍മ മിലി കാര്‍ട്ടുകള്‍ വീതം ലഭ്യമാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഈ വാഹനങ്ങളുടെ പ്രകടനം മികച്ചതാണെങ്കില്‍ 70 എണ്ണത്തിനു കൂടി ഓര്‍ഡര്‍ നല്കാനുള്ള സാധ്യത മില്‍മ പരിശോധിക്കും. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി അവയെ മത്സരാധിഷ്ഠിതമാക്കുകയും ലാഭകരമാക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. . ഈ വര്‍ഷം ആദ്യമായി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവ് 5000 കോടി രൂപയിലധികമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള സംരംഭങ്ങളുമായി മുന്നോട്ട് പോകാന്‍ മില്‍മ ലക്ഷ്യമിടുന്നുവെന്ന് മില്‍മ ചെയര്‍മാന്‍ കെ. എസ്. മണി പറഞ്ഞു. കേരളത്തിലെ 941 പഞ്ചായത്തുകളുടെ വാതില്‍പ്പടിയില്‍ മില്‍മ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന പദ്ധതി മില്‍മ വിഭാവനം ചെയ്യുന്നുണ്ട്. ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ 941 സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി   മില്‍മ ചെയര്‍മാന്‍ പറഞ്ഞു. വിവിധ വെല്ലുവിളികള്‍ക്കിടയിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 4,500 കോടി രൂപയുടെ വിറ്റുവരവ് നേടാന്‍ മില്‍മയ്ക്ക് കഴിഞ്ഞു. മൊത്ത ലാഭത്തില്‍ നിന്ന് ഏകദേശം 253 കോടി രൂപ കാലിത്തീറ്റ സബ്സിഡി, പാലിനുള്ള അധിക പ്രോത്സാഹനം എന്നിവയുടെ രൂപത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കി. കഴിഞ്ഞ വര്‍ഷം മില്‍മയുടെ അറ്റാദായത്തിന്‍റെ 98.5 ശതമാനവും ക്ഷീരകര്‍ഷകര്‍ക്കായി നീക്കിവച്ചിരുന്നു.

Kerala Automobiles Limited (KAL) partners with Milma to launch ‘Milma Mili Kart’ e-carts for doorstep ice cream delivery, aiming to create 941 jobs for women across Kerala.

banner e-cart electric vehicle KAL Kerala Automobiles Limited Milma Milma Mili Kart
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

2 June 2026

പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia

2 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
  • പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
  • പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil