ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല അടക്കമുള്ള 11 സഞ്ചാരികളെ വഹിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) കഴിഞ്ഞദിവസം കേരളത്തിന് മുകളിലൂടെ കടന്നുപോയിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 7.56 മുതലാണ് നിലയം കേരളത്തിനു മുകളിലൂടെ കടന്നുപോയത്. എന്നാൽ അവിസ്മരണീയ കാഴ്ച കാണാൻ മിക്കയിടങ്ങളിലും മഴമേഘങ്ങൾ തടസ്സമായി.
അതേസമയം ജൂലൈ ഒമ്പതിനും അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോകുമെന്ന് അധികൃതർ അറിയിച്ചു. അന്നേദിവസം പുലർച്ചെ 5.50 മുതൽ 5.57 വരെയാണ് ബഹിരാകാശ നിലയം ദൃശ്യമാകുക. തെളിച്ചമുള്ള ആകാശമാണെങ്കിൽ നിലയം വ്യക്തമായി കാണാനാകും. ആക്സിയം 4 ദൗത്യത്തിലുള്ള ശുഭാംശു ശുക്ലയടക്കം 11 സഞ്ചാരികളാണ് നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളത്.

താഴ്ന്ന ഭൂ-ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ ഗവേഷണശാലയാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ അഥവാ ഐഎസ്എസ്. യുഎസ്, ജപ്പാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ചേർന്ന് 25 വർഷങ്ങൾക്കു മുൻപാണ് ഐഎസ്എസ് ലോഞ്ച് ചെയ്തത്. ഭൂമിയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഐഎസ്എസ് മണിക്കൂറിൽ 27000 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുന്നത്.
The ISS carrying Indian astronaut Shubhamshu Shukla passed over Kerala skies recently. It will be visible again on July 9 from 5.50 to 5.57 AM, if skies are clear