ജമ്മു കശ്മീർ (Jammu and Kashmir) കിഷ്ത്വാറിൽ (Kishtwar) ചെനാബ് നദിയിൽ (Chenab River) നിർമിക്കുന്ന ക്വാർ ഡാമിന്റെ (Kwar Dam) നിർമാണം വേഗത്തിലാക്കാൻ ഇന്ത്യ. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി ഇന്ത്യ 3,119 കോടി രൂപ വായ്പ തേടുന്നതായി റിപ്പോർട്ടുണ്ട്. പദ്ധതി പൂർത്തിയായാൽ ചെനാബ് നദിയിലൂടെ ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്കുള്ള ജലപ്രവാഹത്തെ ബാധിക്കുമെന്നതിനാൽ പാകിസ്താൻ പ്രതിസന്ധിയിലാകും.

540 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവർത്തികൾക്ക് പണം കണ്ടെത്തുന്നതിനായാണ് ഇന്ത്യ 3,119 കോടി രൂപയുടെ വായ്പ തേടുന്നതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. 4500 കോടി രൂപയാണ് ഇപ്പോൾ നിർമാണത്തിലിരിക്കുന്ന പദ്ധതിയുടെ ആകെ ചിലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പ്രദേശത്തെ ഊർജ്ജ ലഭ്യത വർദ്ധിപ്പിക്കുകന്നതിനൊപ്പം വ്യാവസായിക വളർച്ചയും വേഗത്തിലാക്കും. എന്നാൽ ജലപ്രവാഹം നിലയ്ക്കുന്നതോടെ പാകിസ്താന് കോട്ടം സംഭവിക്കും. ഇൻഡസ് വാട്ടർ ട്രീറ്റി (Indus Water Treaty) ഭാഗികമായി നിലച്ച ഘട്ടത്തിൽ ഇത് പാകിസ്താന് ഇരട്ടപ്രഹരമാകും.
The Indian government plans to secure a ₹3,119 crore loan to accelerate the 540 MW Kwar Hydroelectric Project on the Chenab River in J&K, aiming to boost power generation and support clean energy goals.