സ്റ്റൈലൻ ചായ വിൽപനയിലൂടെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയനായ വ്യക്തിയാണ് ഡോളി ചായ്‌വാല (Dolly Chaiwala). മൈക്രോസോഫ്റ്റ് (Microsoft) സ്ഥാപകൻ ബിൽ ഗേറ്റ്‌സിനു (Bill Gates) പോലും ചായ നൽകിയതിലൂടെ ലോകശ്രദ്ധയാകർഷിച്ച ഡോളി ഇപ്പോൾ തന്റെ ബ്രാൻഡ് ഫ്രാഞ്ചൈസിയിലൂടെ ഇന്ത്യയിലെങ്ങും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. Dolly Ki Tapri എന്ന പേരിൽ ബ്രാൻഡ് ഫ്രാഞ്ചൈസികൾ അനുവദിക്കുന്നതായി അദ്ദേഹം തന്നെയാണ് ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വഴി അറിയച്ചത്.

ഇന്ത്യയിലെ ആദ്യ വൈറൽ സ്ട്രീറ്റ് ബ്രാൻഡായാണ് ഡോളി ചായ്‌വാല മാറാനൊരുങ്ങതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ ഇതൊരു വൻ ബിസിനസ് അവസരമാണ്. ബ്രാൻഡ് ഇത്തരത്തിൽ തട്ടുകടകളും കഫേകളും രാജ്യമെങ്ങും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഫര്ാഞ്ചൈസിക്ക് അപേക്ഷിക്കാനുള്ള ലിങ്കും നൽകിയിട്ടുണ്ട്.
മൂന്ന് തരത്തിലാണ് ഡോളി ചായ്‌വാല ഫ്രാഞ്ചൈസികൾ ലഭ്യമാകുക. സാധാരണ തട്ടുകടയ്ക്ക് 4.5 ലക്ഷം രൂപ മുതൽ 6 ലക്ഷം രൂപ വരെയാണ് ചിലവ്. സ്റ്റോർ മോഡലിന് 20 ലക്ഷം മുതൽ 22 ലക്ഷം രൂപ വരെയും, ഫ്ലാഗ്ഷിപ്പ് കഫേ മോഡലിന് 39 ലക്ഷം മുതൽ 43 ലക്ഷം രൂപ വരെയും ചിലവ് വരും.
Dolly Ki Tapri, is expanding with new franchise options from carts to cafes. Learn how to join and invest in this growing venture.