ലോകത്തിലെ ഏറ്റവും വലിയ മദ്യകമ്പനികളിൽ ഒന്നായ ഡിയാജോ (Diageo) ഇടക്കാല സിഇഒയായി ഇന്ത്യൻ വംശജനായ നിക്ക് ഝംഗിയാനി (Nik Jhangiani). നിലവിലെ സിഇഒ ഡെബ്ര ക്രൂ സിഇഒ സ്ഥാനത്ത് നിന്ന് രാജിവെച്ചതിനു പിന്നാലെയാണ് നിക്കിനെ കമ്പനി സിഇഒയാക്കി നിയമിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് മൾട്ടിനാഷണൽ കമ്പനിയായ ഡിയാജോയിൽ നിലവിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO) ആയി സേവനമനുഷ്ഠിക്കുകയാണ് നിക്ക് ഝംഗിയാനി. ഭാരതി എന്റർപ്രൈസസ് (Bharti Enterprises) ഗ്രൂപ്പ് സിഎഫ്ഒ ആയി സേവനമനുഷ്ഠിച്ചിട്ടുള്ള നിക്ക് ഝംഗിയാനി 2024 സെപ്റ്റംബറിലാണ് ഡിയാജിയോയിലെത്തുന്നത്. അതിനു മുൻപ് കൊക്കകോളയിൽ (Coca-Cola) 12 വർഷത്തോളം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജോണി വാക്കർ വിസ്‌കി (Johnnie Walker) ഗിന്നസ് ബിയർ (Guinness) പോലുള്ളവ നിർമ്മിക്കുന്ന കമ്പനി എന്ന നിലയിലാണ് ഡിയാജിയോ ഉപഭോക്താക്കൾക്കിടയിൽ പ്രശസ്തമായത്. എന്നാൽ കമ്പനി കഴിഞ്ഞ 12 മാസത്തോളമായി പ്രതിസന്ധികളിലാണ്. ഈ കാലയളവിൽ കമ്പനി ഷെയർ പ്രൈസ് 20% കുറഞ്ഞിരുന്നു.
Indian-origin Nik Jhangiani takes over as interim CEO of Diageo, the world’s largest spirits company, following Debra Crew’s resignation.