ഗൂഗിളിന്റെ ഇന്ത്യയിലെ ആദ്യ ഡാറ്റാ സെന്റർ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത്.വിശാഖപട്ടണത്ത് ഗൂഗിളിന്റെ ഏഷ്യയിലെ ഏറ്റവും വലിയ പദ്ധതിയാണ് ആന്ധ്രയിൽ വരുന്നത്. ഇതിനായി 6 ബില്ല്യൺ ഡോളറിന്റെ ഇന്ത്യയിലെ ആദ്യ നിക്ഷേപമായി.തുടക്കത്തിൽ ഒരു ഗിഗാവാട്ട് ശേഷിയുള്ള ഒരു മൾട്ടി-ബില്യൺ ഡോളർ ഡാറ്റ സെന്ററും അതിന്റെ പവർ ഇൻഫ്രാസ്ട്രക്ചറും നിർമ്മിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ.
ഇന്ത്യയിലേക്കുള്ള ഗൂഗിളിന്റെ ആദ്യത്തേതും, ഏഷ്യയിലെ ഏറ്റവും വലിയ ശേഷിയുള്ള ഡാറ്റ സെന്ററായിരിക്കും ഇത് . സിംഗപ്പൂർ, മലേഷ്യ, തായ്‌ലാൻഡ് എന്നിവിടങ്ങളിലേക്കുള്ള ഗൂഗിളിന്റെ ഡാറ്റ സെന്റർ വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലേക്കുള്ള പ്രവേശനം.ഈ ഡാറ്റ സെന്ററിന് വേണ്ടിയുള്ള വൈദ്യുതി ആവശ്യങ്ങൾക്കായി 2 ബില്ല്യൺ ഡോളറിന്റെ പുനരുപയോഗക്ഷമമായ വൈദ്യുതശക്തി ഉത്പാദന ശേഷിയും പദ്ധതിയിൽ ഉൾപ്പെടും.ആന്ധ്രപ്രദേശ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

2024 ഏപ്രിലിൽ, ആൽഫബെറ്റ് പ്രഖ്യാപിച്ചതനുസരിച്ച്, കമ്പനി ഈ വർഷം 75 ബില്ല്യൺ ഡോളർ ഡാറ്റ സെന്റർ നിർമ്മാണത്തിനായി ചെലവിടുമെന്ന് വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് നിലവിൽ 1.6 GW ഡാറ്റ സെന്ററുകളുടെ നിക്ഷേപം ഉറപ്പാക്കിയിട്ടുണ്ട്, അത് അടുത്ത 24 മാസത്തിൽ പ്രവർത്തനസജ്ജമാകും. ഇന്ത്യയിലാകെ നിലവിൽ ഉള്ള മൊത്തം പ്രവർത്തനക്ഷമമായ ഡാറ്റ സെന്റർ ശേഷി 1.4 GW മാത്രമാണുള്ളത്. അതിനേക്കാൾ കൂടുതലാണ് ആന്ധ്രപ്രദേശ് ഒറ്റയ്ക്ക് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വിശാഖപട്ടണത്ത് മൂന്ന് കേബിൾ ലാൻഡിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ആന്ധ്ര സർക്കാർ പദ്ധതിയിടുന്നു. ഇത് മുംബൈയുടെ കേബിൾ ശൃംഖലയുടെ ഇരട്ടിയാകും. ലോകതലത്തിൽ ഡാറ്റ കൈമാറ്റത്തിനുള്ള വേഗതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന ഒരു പ്രധാന ഘടകമാണ് ഇത്. സമുദ്രത്തിന് കീഴിലൂടെ വരുന്ന ഹൈ-സ്പീഡ് ഇന്റർനെറ്റ് കേബിളുകൾ സ്വീകരിക്കുകയും ഡാറ്റ സെന്ററുകളിലേക്ക് ആവശ്യമുള്ള കണക്ഷൻ നൽകാനും ഇത് സഹായകരമാകും.
ഡാറ്റ സെന്ററുകൾക്ക് സ്ഥിര വൈദ്യുത വിതരണം ആവശ്യമാണ്. അതിനായി ആന്ധ്രപ്രദേശ് അടുത്ത 5 വർഷത്തിനുള്ളിൽ 10 GW വൈദ്യുത ഉത്പാദനം ലക്ഷ്യമിടുന്നു.മിക്കതും പുനരുപയോഗക്ഷമമായ വൈദ്യുതി ആയിരിക്കും. ഇതാണ് ഈ പദ്ധതിയുടെ മുഖ്യ ആകർഷകത്വം എന്ന് ലോകേഷ് പറഞ്ഞു.
2014-ൽ തെലുങ്കാന വിഭജനത്തിന് ശേഷം ഹൈദരാബാദ് പോലുള്ള പ്രധാന സാമ്പത്തിക കേന്ദ്രം നഷ്ടപ്പെട്ട ആന്ധ്രപ്രദേശ്,സംസ്ഥാനത്തേക്ക് പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുകയാണ്. നിലവിൽ സിംഗപ്പൂരിൽ ഉള്ള IT മന്ത്രി നാരാ ലോകേഷ്, വിവിധ സ്വകാര്യ കമ്പനികളുമായി നിക്ഷേപ ചർച്ചകളിലാണ്. അദ്ദേഹം ഗൂഗിളിന്റെ നിക്ഷേപത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും, Sify പോലുള്ള ചില പ്രഖ്യാപനങ്ങൾ ഇപ്പോൾ തന്നെ പരസ്യമായിട്ടുണ്ട്. ഒക്ടോബറിൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.Sify Technologies നിലവിൽ 550 മെഗാവാട്ട് ശേഷിയുള്ള ഡാറ്റ സെന്റർ ആന്ധ്രപ്രദേശിൽ പണിയാനാണ് പദ്ധതിയിടുന്നത്.
ആഗോള നിക്ഷേപകരെയും ടെക് കമ്പനികളെയും ഇന്ത്യയിലേക്ക് ആകർഷിക്കാൻ ഗൂഗിളിന്റെ പുതിയ നിക്ഷേപം നിർണായകമാകും.
Google is investing $6 billion to build a 1-gigawatt data centre in Visakhapatnam, Andhra Pradesh – its first data centre investment in India and the largest in Asia in both size and scale. Of this, $2 billion will go toward renewable energy to power the facility.The state’s IT minister, Nara Lokesh, revealed Andhra Pradesh aims to build 6 GW of data centres in five years, starting from near-zero today.