സ്വിറ്റ്സർലൻഡിലെ ഗ്ലിയോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷനിൽ (Glion Institute of Higher Education) നിന്ന് ബിരുദം നേടി വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകൾ റഹീമ (Raheema). ഹോസ്പിറ്റാലിറ്റി, ഒൺട്രൊപ്രൊണർഷിപ്പ്, ഇന്നൊവേഷൻ എന്നിവയിലാണ് റഹീമയുടെ ബിരുദം. ബിരുദദാന ചടങ്ങിലെ ചിത്രങ്ങൾ റഹ്മാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
മകളെ ലിറ്റിൽ പ്രിൻസസ് എന്നു വിളിച്ചാണ് റഹ്മാൻ ബിരുദദാന ചിത്രം പങ്കുവെച്ചിട്ടുള്ളത്. സ്വിസ് ഡിഗ്രിക്കു പുറമേ ദുബായിലെ ഇന്റർനാഷണൽ സെന്റർ ഫോർ കലിനറി ആർട്സിൽ നിന്നും റഹീമ ഡിപ്ലോമയും നേടിയിട്ടുണ്ട്. സംഗീതത്തിലും താത്പര്യമുള്ള റഹീമ 2018ൽ ബേക്ലി കോളേജ് ഓഫ് മ്യൂസിക്കിൽ (Berklee College of Music) നിന്നും അഞ്ചാഴ്ചത്തെ കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്.

AR Rahman’s daughter, Raheema, has graduated from the Glion Institute of Higher Education in Switzerland with a degree in hospitality.