ഇന്ത്യൻ ഇറക്കുമതിക്കു മേൽ 50 ശതമാനം തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിൽ ആശങ്കാകുലരായി ഇന്ത്യൻ രത്ന, ആഭരണ വ്യവസായം. പ്രതിസന്ധി തരണം ചെയ്യാനായി യുഎഇ, മെക്സിക്കോ തുടങ്ങിയ കുറഞ്ഞ താരിഫുള്ള രാജ്യങ്ങളിൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിച്ച് യുഎസ്സിലേക്കുള്ള കയറ്റുമതി തുടരാനാണ് വ്യവസായികളുടെ ശ്രമം.
ട്രംപിന്റേയും യുഎസ്സിന്റേയും നടപടിയെ ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (GJEPC) അപലപിച്ചു. ഓരോ രാജ്യങ്ങളുടേയും താരിഫ് ഘടന കൃത്യമായി പഠിച്ച് ഉത്പന്നങ്ങൾ ആ രാജ്യങ്ങൾ വഴി യുഎസ്സിലേക്ക് റീറൂട്ട് ചെയ്യുമെന്ന് ജിജെഇപിസി ചെയർമാൻ കിരിത് ബൻസാലി പറഞ്ഞു. അത്തരം രാജ്യങ്ങളിൽ വേഗത്തിൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The Indian jewellery industry plans to overcome a 50% US tariff by setting up manufacturing units in low-tariff countries like the UAE to continue exports.
