ലോകത്തിന്റെ ഭാവി ഇനി എവിടെയാണ് രൂപപ്പെടുക എന്ന ചോദ്യത്തിന്, ഇവിടെ ഇന്ത്യയിൽ എന്ന് പറയാവുന്ന കാലം എത്തിയതായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഇന്ത്യയിൽ സ്വപ്നങ്ങൾ ജനിക്കുന്ന കാലമാണിത്. അതിന് ലോകത്തെ നിർമ്മിക്കാൻ കഴിയും. അങ്ങനെ ലോകത്തിന്റെ ഭാവി നിർമ്മിക്കുന്ന തലമുറയാണ് എന്റെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികൾ എന്ന് ഗൗതം അദാനി IIM ലക്നൗവിലെ വിദ്യാർത്ഥികളോട് പറഞ്ഞു. നമ്മുടെ ബോധ്യം, ധൈര്യം എന്നിവയെ ആശ്രയിക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. നമുക്ക് ചുറ്റും നിലവിലുള്ളവ കാര്യങ്ങളെ പിന്തുടരുകയല്ല, പുതിയ നിർമ്മിക്കാനാണ് നിങ്ങളുടെ ശ്രമം ഉണ്ടാകേണ്ടത്. കാരണം ഇന്ത്യ ഇന്ന് വിശാലമായ കാൻവാസാണ്, അതിൽ ചിത്രങ്ങൾ വരയ്ക്കുകയേ വേണ്ടൂ എന്നും അദാനി ഐഐഎം വിദ്യാർത്ഥികളോട് പറഞ്ഞു.

മുന്നിൽ കിടക്കുന്ന പാതകളിലൂടെ നടന്നവരല്ല ചരിത്രം സൃഷ്ടിച്ചത്, സ്വന്തം വഴി വെട്ടിയെടുത്തവരാണ്! ലോകത്തെ ഏറ്റവും മുന്തിയ തുറമുഖങ്ങളിലൊന്ന് മുന്ദ്രയിൽ നിർമ്മിക്കാൻ എത്തുമ്പോൾ അവിടെ ചതുപ്പ് നിലങ്ങളായിരുന്നു. അവിടെയാണ് ഇന്ത്യയുടെ കപ്പൽചരക്ക് വ്യവസായത്തിന്റെ നാഡീഞരമ്പായ മുന്ദ്ര തുറമുഖം ഉയർന്നത്. അത് ഇശ്ചാശക്തി കൊണ്ട് ഉണ്ടായതാണ്, അദാനി പറഞ്ഞു. മുന്ദ്ര തുറമുഖത്തിന്റെ ആശയം ബാങ്കുകളോട് പറഞ്ഞപ്പോൾ അവർ ചിരിച്ചു, മിസ്റ്റർ അദാനി, വെള്ളത്തിൽ കിടക്കുന്ന സ്ഥലത്തിന് ലോൺ തരുമെന്ന് താങ്കൾ പ്രതീക്ഷിക്കുന്നോ എന്നാണ് ബാങ്കുകൾ ചോദിച്ചത്. അവരുടെ സംശയം ന്യായമായിരുന്നു, മുന്ദ്രയിൽ ഒന്നുമില്ലായിരുന്നു അന്ന്. എത്തിപ്പെടാൻ റോഡുകളില്ല, ഇൻഡസ്ട്രിയില്ല ഒന്നുമില്ല! മുന്നറിയിപ്പുകൾക്ക് അപ്പുറം ദൃഢവിശ്വാസം എങ്ങനെ നമ്മളെ മുന്നോട്ട് കൊണ്ടുപോകണമെന്ന് മുന്ദ്ര എന്നെ പഠിപ്പിച്ചു. ബാങ്കുകൾക്ക് ചതുപ്പ് നിലമേ കാണാൻ കഴിഞ്ഞുള്ളൂ, എനിക്കാകട്ടെ, ആരും എക്സ്പ്ലോർ ചെയ്തിട്ടില്ലാത്ത വലിയ അവസരവും! ഭൂപടങ്ങൾ നിങ്ങളെ നയിക്കുക നേരത്തെ മനുഷ്യരെത്തിയ സ്ഥലങ്ങളിലേക്ക് മാത്രമാണ്.. നിങ്ങൾ തേടേണ്ടത് ആരും പോകാത്ത സ്ഥലങ്ങളാണ്, അവസരങ്ങളും! അദാനി പറയുന്നു.
അതുപോലെയാണ് മുംബൈയിലെ ധാരാവി ചേരികളുടെ പുനർനിർമ്മാണം എന്ന വെല്ലുവിളി ഏറ്റെടുത്തത്. പരമ്പരാഗതമായി നിലനിൽക്കുന്ന ധാരകണകളെ ധിക്കരിക്കാനും ധീരമായ ചുവടുകളെടുക്കാനും അദാനി വിദ്യാർത്ഥികളെ ഓർമ്മിച്ചു.
മാനേജ്മെന്റ് വിദ്യാർത്ഥികളായ നിങ്ങൾ SWOT അനാലിസിസും DCF മോഡലും ഒക്കെ പഠിക്കുന്നു. ഇത്തരം തിയറികൾ എല്ലാം ധാരണയുടെ പുറത്തു എഴുതിയവയാകാം. ടെക്നോളജികളും തിയറികളും റിസ്ക്ക് കുറയ്ക്കാനാണ് നിങ്ങളെ പഠിപ്പിക്കുന്നത്, ഭാവിയെ വലുതാക്കാനല്ല! കാരണം സുരക്ഷിതമായി ജീവിക്കാൻ ആഗ്രഹിക്കുന്നവകർക്കുള്ളതല്ല, ഭാവിയുടെ അവസരങ്ങൾ! അത് അറിയാത്ത മേഖലകളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ്, മാർക്കറ്റ് പുവപ്പെടും മുമ്പ് പ്രൊഡക്റ്റ് നിർമ്മിക്കാൻ ധൈര്യമുള്ളവർക്കാണ്, അൽഗരിതം അവസാനിക്കുന്നിടത്ത് ഉൾവിളികളാൽ നയിക്കപ്പെടാൻ കഴിവുള്ളവർക്കാണ്. കാരണം പ്രവചനങ്ങിലല്ല കാലം രൂപപ്പെട്ടതും ഭാവി പിറന്നിട്ടുള്ളതും.. അത് ധൈര്യത്തിൽ നിന്നാണ് ജനിച്ചത്! അദാനി പറഞ്ഞു
Gautam Adani encourages IIM Lucknow students to take risks, innovate, and shape India’s future, sharing his journey with Mundra Port and Dharavi.
