കേശ് കിങ് (Kesh King) എന്ന ആയുർവേദ ബ്രാൻഡ് ആയിരക്കണക്കിന് കോടി രൂപയ്ക്ക് ഇമാമിയ്ക്ക് (Emami) വിറ്റതിലൂടെ ബ്രാൻഡും ബ്രാൻഡ് ഉടമ സഞ്ജീവ് ജുനേജയും അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 1651 കോടി രൂപയുടെ വമ്പൻ ഡീൽ ഇന്ത്യയിലെ എഫ്എംസിജി മേഖലയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വിൽപനകളിൽ ഒന്നാണ്.

ആയുർവേദ ഡോക്ടറായിരുന്ന പിതാവിന്റെ പാത പിന്തുടർന്നാണ് സഞ്ജീവ് ഈ മേഖലയിലേക്ക് എത്തുന്നത്. 2001ൽ വെറും 2000 രൂപ മൂലധനവും, ഒറ്റമുറി ഓഫീസുമായാണ് അദ്ദേഹം സഞ്ജീവ് ഫാർമസ്യൂട്ടിക്കൽസ് എന്ന സംരംഭം ആരംഭിച്ചത്. എന്നാൽ 2014-2015 ആയപ്പോഴേക്കും കമ്പനിയുടെ സെയിൽസ് 300 കോടി രൂപയ്ക്ക് മുകളിലായി.
Sanjeev Juneja, who started with just ₹2,000, built the Kesh King brand and sold it to Emami for ₹1,651 crore, marking a huge FMCG deal.