ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡെവലപ്മെന്റ് (IMD) വേൾഡ് കോംപറ്റിറ്റീവ്നെസ് റാങ്കിംഗിൽ (WCR) പിന്നോട്ടടിച്ച് ഇന്ത്യ. സാമ്പത്തിക പ്രകടനം, സർക്കാർ കാര്യക്ഷമത, ബിസിനസ് കാര്യക്ഷമത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗിലാണ് ഇന്ത്യയുടെ പ്രകടനം മോശമായിരിക്കുന്നത്. ആകെ 69 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 41ആം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഇന്ത്യ പട്ടികയിൽ 39ആം സ്ഥാനത്തായിരുന്നു. പട്ടികയിൽ 100 പോയിന്റുകൾ നേടി സ്വിറ്റ്സർലൻഡ് ആണ് ഒന്നാമത്.

രാജ്യങ്ങളുടെ സാമ്പത്തിക പ്രകടനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും പുരോഗതി കൈവരിക്കേണ്ട മേഖലകൾ എടുത്തുകാണിക്കുന്ന റാങ്കിംഗിൽ 99.44 സ്കോറുമായി സിംഗപ്പൂർ രണ്ടാം സ്ഥാനത്തും 99.22 സ്കോറുമായി ഹോങ്കോംഗ് മൂന്നാം സ്ഥാനത്തുമാണ്. ഡെൻമാർക്ക്, യുഎഇ എന്നീ രാജ്യങ്ങളാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.
India has slipped to 41st place in the IMD World Competitiveness Ranking. Find out more about the ranking factors and top-performing countries.