കൊച്ചി വാട്ടർ മെട്രോ (Kochi Water Metro) വിജയകരമായി നടപ്പിലാക്കിയതിനുശേഷം, രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഈ മാതൃക ആവർത്തിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. 20 പുതിയ നഗരങ്ങളിൽ വാട്ടർ മെെട്രോ നഗര ഗതാഗത സംവിധാനങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഈ സംവിധാനങ്ങൾക്കായുള്ള സാധ്യതാ പഠനം നടത്താൻ സിസ്ട്ര ഇന്ത്യയെ (Systra India) ചുമതലപ്പെടുത്തി.

ഇന്ത്യയിലെ ജല മെട്രോ പരിഹാരങ്ങൾക്ക് കൊച്ചി വാട്ടർ മെട്രോ ശക്തമായ മാതൃക സൃഷ്ടിച്ചതായി സിസ്ട്ര മാനേജിംഗ് ഡയറക്ടർ ഹരി സോമൽരാജു പറഞ്ഞു. വരാനിരിക്കുന്ന പഠനങ്ങൾ അടിസ്ഥാന സാങ്കേതിക വിലയിരുത്തലുകൾക്ക് അപ്പുറത്തേക്ക് പോകുന്നതാണ്. യാത്രാ ആവശ്യകത, മൊബിലിറ്റി പാറ്റേണുകൾ, നഗരപ്രദേശങ്ങളിലെ ജലഗതാഗതത്തിന്റെ നേട്ടങ്ങൾ തുടങ്ങിയ വശങ്ങൾ പരിശോധിക്കും- അദ്ദേഹം പറഞ്ഞു.
Following Kochi’s success, India plans to introduce Water Metro systems in 20 cities, with Systra India conducting feasibility studies for the project.