ഇന്ത്യയിലെ തങ്ങളുടെ മുഴുവൻ വാഹന പോർട്ട്ഫോളിയോയിലും വൻ വിലക്കുറവ് പ്രഖ്യാപിച്ച് ജാഗ്വാർ ലാൻഡ് റോവർ (JLR). ആഢംബര കാറുകളുടെ ജിഎസ്ടി നിരക്കിലെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറുന്നതിനാണ് ജെഎൽആർ ഈ തീരുമാനം എടുത്തത്. റേഞ്ച് റോവർ, ഡിഫൻഡർ, ഡിസ്കവറി എസ്‌യുവികളുടെ മുഴുവൻ നിരയും ഇതിൽ ഉൾപ്പെടുന്നതായും വിവിധ മോഡലുകൾക്ക് 4.5 ലക്ഷം മുതൽ 30.4 ലക്ഷം രൂപ വരെ വിലക്കുറവ് ഉണ്ടാകുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ആഢംബര വാഹനങ്ങളുടെ ജിഎസ്ടി മാറ്റം ഉപഭോക്താക്കൾക്കും വ്യവസായത്തിനും സ്വാഗതാർഹമാണെന്ന് ജെഎൽആർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജൻ അംബ അറിയിച്ചു. അതേസമയം, ഇന്ത്യയിലെ ഐസിഇ മോഡൽ വോൾവോ കാറുകളുടെ വില 6.9 ലക്ഷം രൂപ വരെ കുറയുമെന്നും വോൾവോ ഇന്ത്യ പ്രതിനിധി അറിയിച്ചു.
Jaguar Land Rover and Volvo have announced significant price cuts on their SUVs in India, with reductions up to ₹30.4 lakh following a GST change.