മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രമായ ‘ഹൃദയപൂർവ്വം’ തിയേറ്ററിൽ മികച്ച തുടക്കം നേടിയിരുന്നു. എന്നാൽ കല്യാണി പ്രിയദർശന്റെ സൂപ്പർഹീറോ ചിത്രമായ ‘ലോക’ കുടുംബ പ്രേക്ഷകരിൽ നിന്ന് പോലും ശ്രദ്ധ നേടുന്നതിനാൽ ഹൃദയപൂർവ്വത്തിന് ബോക്സ് ഓഫീസിൽ പിടിച്ചുനിൽക്കാൻ പ്രയാസമെന്ന് റിപ്പോർട്ട്. സാക്നിൽക് വെബ്സൈറ്റ് റിപ്പോർട്ട് പ്രകാരം, 18 ദിവസത്തിനുള്ളിൽ ഹൃദയപൂർവ്വം ഇന്ത്യയിൽ നിന്ന് 36.43 കോടി രൂപ കളക്ഷനാണ് നേടിയത്. എന്നാൽ മോഹൻലാൽ ചിത്രത്തിന് വാരാന്ത്യ തിരക്ക് കുറവെന്നാണ് റിപ്പോർട്ട്.
ഇടവേളയ്ക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ച ചിത്രം കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വാരാന്ത്യ കണക്കുകൾ വ്യത്യസ്തമായ ഫലമാണ് കാണിക്കുന്നത്. റിലീസായി ആദ്യ ആഴ്ചയിൽ സ്ഥിരമായ ഒഴുക്ക് നിലനിർത്താൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. അതേസമയം 119 കോടിയിലധികം കളക്ഷൻ നേടി ബോക്സ് ഓഫീസ് ഭരിക്കുന്ന കല്യാണി പ്രിയദർശന്റെ ലോക: ചാപ്റ്റർ 1 – ചന്ദ്ര പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നത് തുടരുകയാണ്.

In a surprising box office clash, Kalyani Priyadarshan’s ‘Lokah’ is outperforming Mohanlal’s ‘Hridayapoorvam’. Get the latest collection report.