ചൈന യാർലുങ് സാങ്പോ നദിയിൽ (Yarlung Tsangpo) അണക്കെട്ട് നിർമാണം ആരംഭിച്ചതിനുപിന്നാലെ അരുണാചൽ പ്രദേശിലെ ദിബാങ്ങിൽ (Dibang) കൂറ്റൻ ഡാം നിർമിക്കാൻ ഇന്ത്യ. ബ്രഹ്മപുത്ര നദിയുടെ പ്രധാന പോഷകനദികളിലൊന്നായ ദിബാങ്ങിൽ 278 മീറ്റർ ഉയരമുള്ള അണക്കെട്ടാണ് ഇന്ത്യ നിർമിക്കുക. 1122.30 കോടി യൂണിറ്റ് വാർഷിക വൈദ്യുതി ഉത്പാദിപ്പിക്കാൻ പദ്ധതിയിലൂടെ സാധിക്കും. നിർമാണം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ അണക്കെട്ടുകളിൽ ഒന്നുകൂടിയായി ഇത് മാറും.

നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനാണ് (NHPC) നിർമാണച്ചുമതല. 17069 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയ പദ്ധതിക്കായി ആഗോള ടെൻഡർ വിളിച്ചു. 2032ൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം. ചൈന പുതുതായി നിർമിക്കുന്ന അണക്കെട്ടിൽനിന്ന് പെട്ടെന്ന് വെള്ളം തുറന്നുവിട്ടാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കമുണ്ടായേക്കും. ഈ ഭീഷണിയെ പ്രതിരോധിക്കാൻ കൂടിയാണ് ഇന്ത്യയും ഡാം നിർമാണം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
To counter China’s dam project, India is building a 278m high dam on the Dibang River in Arunachal Pradesh, set to be the nation’s tallest.