കേരളത്തിന്റെ ഭക്ഷണവിഭവങ്ങൾ ആസ്വദിച്ചും, വൈവിധ്യങ്ങളെ പരിചയപ്പെട്ടും ഇടപ്പള്ളി ലുലുമാൾ സന്ദർശിച്ച് ന്യുജേഴ്സി ഗവർണർ ഫിലിപ്പ് ഡി മർഫി. കൊച്ചിയിൽ ബിസിനസ് പാർട്ട്ണർ ഷിപ്പ് ഉച്ചകോടിക്കെത്തിയ അദ്ദേഹം ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ക്ഷണപ്രകാരമാണ് ലുലുമാൾ സന്ദർശിച്ചത്. ന്യുജേഴ്സിയിൽ ലുലുവിന് വാണിജ്യ പിന്തുണ നൽകുന്ന അദ്ദേഹം യൂസഫലിയുടെ അടുത്ത് സുഹൃത്ത് കൂടിയാണ്.

ലുലുമാളിലെത്തിയ ഫിലിപ്പ് മർഫിയേയും ഭാര്യ താമി മർഫിയേയും എം.എ. യൂസഫലിക്കൊപ്പം ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം.എ. നിഷാദ്, ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം എന്നിവർ ചേർന്ന് സ്വീകരിച്ചു. മാളിലെ എട്രിയത്തിലെത്തിയ ഗവർണറെ ബഗ്ഗി വാഹനത്തിൽ കയറ്റി എം.എ. യൂസഫലി തന്നെ ലുലുമാളിലെ ഷോപ്പുകളെല്ലാം ചുറ്റിക്കാണിച്ചു.
ഡ്രൈവർ സീറ്റിൽ ലുലുഗ്രൂപ്പ് മേധാവി ഇരുന്നപ്പോൾ കണ്ടുനിന്നവർക്കും കൗതുകക്കാഴ്ചയായി. വാഹനത്തിൽ മർഫിക്കും ഭാര്യക്കുമൊപ്പം ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ മുഹമ്മദ് അൽത്താഫും, ന്യുജേഴ്സിയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച ഗവർണർ മർഫി ലുലു സ്റ്റോറിലെ ഓരോ ഡിപ്പാർട്ടുമെന്റുകളും കണ്ട് വിലയിരുത്തി.
ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും എത്തിക്കുന്ന ദൈനംദിന ഉത്പന്നങ്ങൾ, ഫ്രഷ് ഫുഡ് എന്നിവയെല്ലാം മർഫി നോക്കിക്കണ്ടു. അമേരിക്കൻ ഉത്പന്നങ്ങളുടെ സ്റ്റാളിൽ ന്യുജേഴ്സിൽ നിന്നുള്ള ഉത്പന്നങ്ങളും കണ്ടപ്പോൾ ഗവർണർ മർഫിയുടെ ഭാര്യക്ക് കൗതുകക്കാഴ്ചയായി. പിന്നീട് ഗവർണർ മർഫിയും ഭാര്യയും അമേരിക്കൻ ആപ്പിൾ സ്റ്റാളും സന്ദർശിച്ചു. ഇവിടെ നിന്ന് ആപ്പിളും ഭക്ഷിച്ച ശേഷമാണ് ലുലു ഫൺട്യൂറ അടക്കമുള്ള മാളിലെ മറ്റ് കേന്ദ്രങ്ങളും സന്ദർശിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളായ കൊച്ചി ലുലു ഷോപ്പിങ്ങ് മാളിലേക്ക് എത്തിയ മർഫി കേരളത്തിന്റെ ഭക്ഷണ വൈവിധ്യത്തെയും പ്രശംസിച്ചു.
New Jersey Governor Philip D. Murphy visited Lulu Mall in Kochi at the invitation of MA Yusuffali, exploring the mall on a buggy tour.