ഡിജിറ്റൽ യുഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നമ്മുടെ ജോലികൾ ഏറ്റെടുക്കുമോ എന്നത്. എഐ രംഗത്തെ അതികായനും ഓപ്പൺഎഐ (OpenAI) സിഇഓയുമായ സാം ആൾട്ട്‌മാൻ (Sam Altman) ഇപ്പോൾ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. എഐ ഏതൊക്കെ തൊഴിലുകൾ മാറ്റിമറിക്കും എന്നതിനെക്കുറിച്ചാണ് ആൾട്ട്‌മാൻറെ വിശദീകരണം.

എഐ ആദ്യം കസ്റ്റമർ സർവീസ്/സപ്പോർട്ട് ജോലികളാൾ കളയും എന്ന് സാം ആൾട്ട്‌മാൻ നിരീക്ഷിക്കുന്നു. ഫോൺ അല്ലെങ്കിൽ കംപ്യൂട്ടർ വഴിയുള്ള നിലവിലെ കസ്റ്റർ സപ്പോർട്ട് ജോലികളെയാണ് എഐ ആദ്യം കൈക്കലാക്കുക. കസ്റ്റമർ സപ്പോർട്ട് ജോലികൾ ചെയ്യുന്ന നിരവധി പേർക്ക് ജോലി നഷ്‌ടമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രോഗ്രാമർമാരാണ് തൊഴിൽ നഷ്‌ടപ്പെടാൻ ഇടയുള്ള മറ്റൊരു വിഭാഗമെന്ന് ആൾട്ട്മാൻ പറയുന്നു.
അതേസമയം, ഓട്ടോമേറ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള തൊഴിലായി നഴ്സിംഗിനെ ആൾട്ട്മാൻ എടുത്തു പറഞ്ഞു. റോബോട്ടിക്സിലും എഐയിലും പുരോഗതി ഉണ്ടായിട്ടും, ആരോഗ്യ സംരക്ഷണത്തിലെ മനുഷ്യബന്ധം പകരം വെയ്ക്കാനാവാത്തതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
OpenAI CEO Sam Altman predicts which jobs AI will replace first, including customer service and programming, while highlighting roles like nursing as safe.